• Logo

Allied Publications

Europe
സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 12ന്
Share
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 12നു (ശനി) ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകും.

രാവിലെ 10നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഹെക്സം ആന്‍ഡ് ന്യൂ കാസില്‍ രൂപത ബിഷപ് സീമസ് കന്നിംഗ് ഹാം തിരുനാള്‍ സന്ദേശം നല്‍കും. കുര്‍ബാനയില്‍ രൂപതയിലെ പത്തോളം വൈദികര്‍ സഹാകാര്‍മികരാകും.

തുടര്‍ന്നു നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും പ്രതിഫലിക്കും.

ഉച്ചകഴിഞ്ഞ് സെന്റ് ഐടന്‍സ് സ്കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം ഫാ. തോമസ് പാറടിയില്‍ എംഎസ്ടി ഉദ്ഘാടനം ചെയ്യും. സന്ദര്‍ലാന്‍ഡ് മേയര്‍ മുഖ്യാതിഥിയായിരിക്കും. കൂടാതെ നോര്‍ത്ത് ഈസ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖ വ്യക്തിതത്വങ്ങളും അണിചേരുന്ന സായാഹ്നത്തില്‍ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും. ലെസ്റര്‍ മേലഡീസിന്റെ ഗാനമേളയും മലയാളി കാത്തലിക് കമ്യൂണിട്ടി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടിയും കണ്ണിനും കാതിനും ഇമ്പമേകും.

സെപ്റ്റംബര്‍ മൂന്നിനു വൈകുന്നേരം ഏഴിന് സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. മൈക്കിള്‍ മക്കോയ്, സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യൂണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തോമസ് പാലക്കല്‍, സുനില്‍ ചാലുത്തറ, സന്തോഷ് തോമസ്, പ്രദീപ് തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസുദേന്തിമാരായ തിരുനാളിനു ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ