• Logo

Allied Publications

Europe
തിരിക്കാന്‍ സാധിക്കുന്ന മൊബൈല്‍ കാമറയുമായി വാവേ ഓണര്‍ 7ഐ
Share
ഫ്രാങ്ക്ഫര്‍ട്ട്: മൊബൈല്‍ ഫോണിലെ കാമറ മുന്‍കാമറയായും പിന്‍കാമറ ആയും ഉപയോഗിക്കാവുന്ന നൂതനവിദ്യയുമായാണു വാവേയുടെ പുതിയ ഫോണ്‍ 7 ഐ. മിക്ക സ്മാര്‍ട്ഫോണുകളിലും പിന്‍കാമറ മികച്ചതായിരിക്കും. എന്നാല്‍ മുന്‍കാമറയുടെ കാര്യം വരുമ്പോള്‍ പിക്സല്‍ ശേഷിയും ലെന്‍സ് മികവും കുറവാണ്. മിക്ക ഫോണുകളിലും മുന്‍കാമറയ്ക്ക് എല്‍ഇഡി ഫ്ളാഷ് ഉണ്ടാകില്ല. നല്ല സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നവരെ ഇതു നിരാശരാക്കും.

പ്രശ്നത്തിനൊരു പരിഹാരവുമായാണ് ചൈനീസ് ടെലികോം കമ്പനിയായ വാവേ മാര്‍ക്കറ്റില്‍ എത്തിയിരിക്കുന്നത്. പിന്‍കാമറ തന്നെ മുന്‍കാമറയായി ഉപയോഗിക്കാവുന്ന പുത്തന്‍ വിദ്യ വാവേ പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. വാവേ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ സ്മാര്‍ട്ഫോണ്‍ മോഡലായ 'ഓണര്‍ 7ഐ' ഇത്തരമൊരു കാമറ ആണ്.

'ഫ്ളിപ് അപ് കാമറ മൊഡ്യൂള്‍' എന്നാണ് ഈ സാങ്കേതികവിദ്യയ്ക്കു വാവേ നല്‍കിയിരിക്കുന്ന പേര്. ഫോണിന്റെ പിന്‍ഭാഗത്തുള്ള കാമറ യൂണിറ്റ് ഉയര്‍ത്തിയെടുത്ത് തിരിച്ചുവച്ചാല്‍ അതു മുന്‍കാമറ പോലെ പ്രവര്‍ത്തിക്കും. 180 ഡിഗ്രി ആംഗിളില്‍ തിരിയുന്ന ഈ കാമറ യൂണിറ്റ് ഉപയോഗിച്ച് സെല്‍ഫിക്ക് പുറമെ വ്യത്യസ്തമായ പല രീതികളിലും ചിത്രമെടുക്കാന്‍ സാധിക്കും. ഓട്ടോഫോക്കസും ഡ്യൂവല്‍ എല്‍ഇഡി ഫ്ളാഷുമുള്ള 13 മെഗാപിക്സല്‍ കാമറയാണ് ഈ ഫോണിലുള്ളത്. റൊട്ടേറ്റിംഗ് ലെന്‍സ്, ജിയോടാഗിംഗ്, ടച്ച് ഫോക്കസ് തുടങ്ങിയ സംവിധാനങ്ങളും ഉള്ളതാണ് ഈ കാമറ.

കാമറ മുന്നോട്ടും പിന്നോട്ടും തിരിച്ചുകളിച്ച് കേടാകുമെന്ന സംശയം വേണ്ട. അതിശക്തമായ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് ഈ മൊബൈല്‍ കാമറ നിര്‍മിച്ചതെന്നു വാവേ പറയുന്നു. ദിവസേന 132 തവണ വീതം ഈ കാമറ മൊഡ്യൂള്‍ മുന്നോട്ടും പിന്നോട്ടും തിരിച്ചാലും രണ്ടു വര്‍ഷത്തേക്ക് അതിന് ഒരു തകരാറും സംഭവിക്കില്ലെന്നു വാവേ ഉറപ്പുനല്‍കുന്നു. ഫോണിന്റെ പിന്‍ഭാഗത്തുള്ള കാമറ യൂണിറ്റ് ഉയര്‍ത്തിയെടുത്ത് തിരിച്ചുവച്ചാല്‍ അത് മുന്‍കാമറ പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഓണര്‍ 7ഐയിലുള്ളത്

തിരിയും കാമറയ്ക്കു പുറമേ ഫോണിന്റെ ഒരു വശത്ത് ഫിംഗര്‍ പ്രിന്റര്‍ സ്കാനര്‍ സ്ഥാപിച്ചുകൊണ്ടും വാവേ വ്യത്യസ്തത സൃഷ്ടിച്ചിട്ടുണ്ട്. ഐഫോണ്‍ 6, സാംസംഗ് ഗാലക്സി എസ്6 തുടങ്ങിയ മുന്‍നിര സ്മാര്‍ട്ഫോണ്‍ മോഡലുകളിലെല്ലാം ഫിംഗര്‍ പ്രിന്റ് സ്കാനറുണ്െടങ്കിലും അതൊക്കെ ഹോം സ്ക്രീനിലാണ്. വശങ്ങളില്‍ ഫിംഗര്‍ പ്രിന്റ് സ്കാനറുള്ള ആദ്യത്തെ സ്മാര്‍ട്ഫോണ്‍ മോഡലായിരിക്കും ഹോണര്‍ 7ഐ.

5.2 ഇഞ്ച് വലിപ്പമുളള ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്പ്ളേയാണു ഫോണിലുളളത്. റെസലൂഷന്‍ 1920ത1080 പിക്സല്‍. ക്വാല്‍കോമിന്റെ 64 ബിറ്റ് ഒക്ടാകോര്‍ പ്രൊസസര്‍, മൂന്ന് ജിബി റാം, 32 ജിബി ഇന്‍ബില്‍ട്ട് സ്റോറേജ് എന്നിവയാണ് ഓണര്‍ 7ഐയുടെ ഹാര്‍ഡ്വേര്‍ സ്പെസിഫിക്കേഷന്‍. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനിലോടുന്ന ഫോണില്‍ വാവേയുടെ സ്വന്തം 'ഇമോഷന്‍' യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. 3100 എംഎഎച്ച് ബാറ്ററി ഫോണിനു വേണ്ട ഊര്‍ജം പകരുന്നു. യൂറോപ്പില്‍ ഈ മൊബൈല്‍ ഫോണ്‍ വില്പന ഓഗസ്റ്റ് 27 മുതല്‍ തുടങ്ങും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​