• Logo

Allied Publications

Europe
യൂറോപ്പിലെ അഭയാര്‍ഥി പ്രവാഹം തടയാന്‍ നടപടികള്‍ ശക്തമാകുന്നു
Share
ബര്‍ലിന്‍: യൂറോപ്പിലേക്കു കടക്കുന്ന അഭയാര്‍ഥികളെ പരിമിതമായി സ്വീകരിക്കുന്നതിന് ജര്‍മനിയും ഫ്രാന്‍സും മാര്‍ഗങ്ങള്‍ ആലോചിക്കുമ്പോള്‍, ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടന്റെ നേതൃത്വത്തില്‍ ഇവരെ തടയാന്‍ ക്രൂരമായ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുന്നു.

അഭയാര്‍ഥികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ തീരങ്ങളിലും അതിര്‍ത്തികളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസം ഗ്രീസ് മാസിഡോണിയന്‍ അതിര്‍ത്തി അടയ്ക്കുകയും അവിടെ കൂടിയിരുന്ന അഭയാര്‍ഥികള്‍ക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. അതേസമയം, കൂടുതല്‍ പേര്‍ മാസിഡോണിയയിലേക്ക് കടന്നതായും അവിടെനിന്ന് അയല്‍ദേശങ്ങളായ സെര്‍ബിയയിലേക്കും മറ്റും കടക്കാന്‍ ശ്രമിക്കുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം അടച്ച അതിര്‍ത്തി തുറന്നതിനാല്‍ ട്രെയിനിലും മറ്റുമാണ് അഭയാര്‍ഥികള്‍ മാസിഡോണിയയിലേക്ക് എത്തിയത്.

അഭയാര്‍ഥികളുടെ ഭാണ്ഡങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. ശനിയാഴ്ച രാത്രി നിരവധിപേര്‍ കാല്‍നടയായി അതിര്‍ത്തി കടന്നതായാണ് അറിയുന്നത്. ഇങ്ങനെയെത്തിയ നിരവധി പേരെ മാസിഡോണിയന്‍ പോലീസ് പിടിച്ചതായും അവരെ തിരിച്ചയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ക്രൂരമായാണു പെരുമാറിയതെന്ന് തിരിച്ചത്തിെയവര്‍ പറഞ്ഞു.

'ഞങ്ങള്‍ മനുഷ്യരാണ്, മൃഗങ്ങളല്ല. മരണത്തില്‍നിന്ന് ഓടിപ്പോന്ന ഞങ്ങള്‍ അതിര്‍ത്തിസൈന്യത്തിന്റെ വെടിയേറ്റോ തണുപ്പിന്റെ കാഠിന്യത്താലോ മരണം മുന്നില്‍ക്കാണുന്നു' ഒരു സിറിയന്‍ അഭയാര്‍ഥി പറഞ്ഞു. മറ്റൊരു സംഭവത്തില്‍ ലിബിയന്‍ തീരത്തുനിന്ന് 4400 അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷിച്ചു. 20 ബോട്ടുകളില്‍ രാജ്യം വിട്ട് പോന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പേരെ രക്ഷപ്പെടുത്തിയ ദിനമാണ് ശനിയാഴ്ച എന്ന് ഇറ്റാലിയന്‍ നേവി പറഞ്ഞു. നിരവധി ബോട്ടുകള്‍ മുങ്ങുന്ന അവസ്ഥയിലായിരുന്നെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്ന് അധികൃതര്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ജര്‍മനിയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ മുന്നോട്ടുവന്നു. കഴിഞ്ഞദിവസം ഗ്രീസ് മാസിഡോണിയ അതിര്‍ത്തിയില്‍ നടന്ന പ്രശ്നം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ സഞ്ചാരസ്വാതന്ത്യ്രത്തിനു വെല്ലുവിളിയാണെന്ന് ഇറ്റലി വിദേശകാര്യമന്ത്രി പൌലോ ജെന്റിലോനി പറഞ്ഞു. അഭയാര്‍ഥി പ്രവാഹം യൂറോപ്പിനു വന്‍ ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ട ജെന്റിലോനി മുഴുവന്‍ രാജ്യങ്ങളും പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇയു അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭയാര്‍ഥികളെ വീതിക്കണമെന്നാണു ജര്‍മനിയുടെ ഉപചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍ അഭിപ്രായപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ