• Logo

Allied Publications

Europe
ഇപ്സ്വിച്ച് ഓണോത്സവം സെപ്റ്റംബര്‍ 12ന്
Share
ലണ്ടന്‍: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ഇപ്സ്വിച്ചിന്റെ ഓണോത്സവം സെപ്റ്റംബര്‍ 12 നു (ശനി) കെസ്ഗ്രെവ് ഹൈസ്കൂള്‍ ഹാളില്‍ നടക്കും.

അഞ്ചിനു വാശിയേറിയ ബാഡ്മിന്റണ്‍ മത്സരങ്ങളോടെ ആരംഭിക്കുന്ന ഒന്നാഘോഷ പരിപാടികളില്‍ 10നു റമ്മി ചീട്ടു കളി മത്സരം, 12നു രാവിലെ അത്ത പൂക്കള മത്സരം, വൈകുന്നേരം കായിക മാമാങ്കം എന്നിവ അരങ്ങേറും. കെസിഎയുടെയും കെസിഎസ്എസിന്റെയും സംയുക്ത ഓണാഘോഷത്തിനു ഒരുക്കത്തിന്റെ തയാറെടുപ്പുകളും ഒക്കെയായി ഇപ്സ്വിച്ച് കുടുംബങ്ങള്‍ പൊന്നോണ തെരക്കിലാണ്. കണ്‍വീനര്‍ സെബാസ്റ്യന്‍ വര്‍ഗീസ്, കോഓര്‍ഡിനെറ്റര്‍ ജോബി ജോസ്, സജി ചെറിയാന്‍, സിജോ ഫിലിപ്പ്,അജി ബെന്നി, ജെമ്മ സജന്‍ എന്നിവരുടെ നേതൃത്വത്തില്‍ അണിയറ ഒരുക്കത്തിലാണ് ഇപ്സ്വിച്ചിലെ മുഴുവന്‍ മലയാളികളും.

ഇപ്സ്വിച്ച് കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും ചേര്‍ന്നൊരുക്കുന്ന കലാ സദ്യ ഓണോത്സവത്തെ കൂടുതല്‍ ആസ്വാദകരമാക്കും.

കേരള തനിമയില്‍ തയാറാക്കുന്ന ഓണസദ്യ, രഞ്ജിനി രാഘവ്, സത്യ നാരായണന്‍ തുങ്ങിയവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഗാനമേള, വടം വലി മത്സരം, സമ്മാനദാനം എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

വിവരങ്ങള്‍ക്ക്: സെബാസ്റ്യന്‍ വര്‍ഗീസ് 07828897358, ജോബി ജോസ് 07595232016, സജി ചെറിയാന്‍ 07810300883, സിജോ ഫിലിപ്പ് 07877633185, ബിനീഷ് ജോര്‍ജ് 07722929817,

വേദിയുടെ വിലാസം: കെസ്ഗ്രെവ് ഹൈസ്കൂള്‍ ഹാള്‍ ഐപി5 2പിബി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ