• Logo

Allied Publications

Europe
യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ 2 വുമായി പ്രവാസി മലയാളി സംഘടനയായ യുക്മ
Share
ലണ്ടന്‍: സംഗീത ചക്രവാളത്തിലെ പുത്തന്‍ സൂര്യോദയങ്ങള്‍ക്കായി യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ 2 വുമായി ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ എത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ വിജയത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എന്നാല്‍, സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണില്‍നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരിക്കും യുക്മ സ്റാര്‍ സിംഗര്‍ 2.

16 വയസിനു മുകളില്‍ പ്രായമുള്ള ഏതൊരു യുകെ മലയാളിക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യ ഒഡീഷനില്‍നിന്നും വിധിനിര്‍ണയം നടത്തി 20 പേരെയാണ് പിന്നീടുള്ള മത്സരങ്ങള്‍ക്ക് തെരഞ്ഞെടുക്കുക. നവംബര്‍ 21ന് നടക്കുന്ന യുക്മ നാഷണല്‍ കലോത്സവ വേദിയിലെ നിറഞ്ഞ സദസിനു മുന്നില്‍ 20 മത്സരാര്‍ഥികളെയും പരിചയപ്പെടുത്തുന്നതായിരിക്കും. പിന്നീട് യുകെയിലെ നാലു നഗരങ്ങളില്‍ വച്ച് ലൈവ് ആയി സ്റേജില്‍ വച്ചായിരിക്കും തുടക്കം മുതല്‍ എല്ലാ റൌണ്ടുകളിലും മത്സരങ്ങള്‍ നടത്തുക. മത്സരങ്ങള്‍ തത്സമയം ചിത്രീകരിക്കുകയും എല്ലാ ആഴ്ചകളിലും സംപ്രേഷണം ചെയ്യുകയും ചെയ്യു. എല്ലാ സ്റേജിലും രണ്ടു റൌണ്ടുകളിലായിട്ടായിരിക്കും മത്സരങ്ങള്‍. മത്സരം പുരോഗമിക്കുന്നതനുസരിച്ച് എലിമിനേഷന്‍ ഉണ്ടായിരിക്കും. പ്രശസ്തരായ ഗായകരും സംഗീതജ്ഞരും അടങ്ങുന്ന വിധികര്‍ത്താക്കള്‍ ആയിരിക്കും വിധി നിര്‍ണയം നടത്തുക. ഓരോ റൌണ്ടും ഏതൊക്കെ രീതികളില്‍ വേണമെന്ന് വിദഗ്ധ സമിതി പിന്നീട് തീരുമാനിക്കും. എല്ലാ റൌണ്ടുകളും പൂര്‍ത്തിയായതിനുശേഷം ഫൈനലില്‍ എത്തുന്ന മത്സരാര്‍ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്കു തെരഞ്ഞെടുക്കപ്പെടും. യുകെയിലെ ഒരു പ്രധാനപ്പെട്ട നഗരത്തില്‍ വച്ച് നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മലയാളത്തിലെ പ്രശസ്തരായ പിന്നണിഗായകരും കോമഡിതാരങ്ങളും നര്‍ത്തകരും പങ്കെടുക്കും. ഈ മെഗാ ഇവന്റില്‍ സിനിമാ പിന്നണിഗായകര്‍ ആയിരിക്കും വിധികര്‍ത്താക്കളായി എത്തുക. ഫൈനലില്‍ എത്തുന്ന മത്സരാര്‍ഥികള്‍ അവരുടെ മുമ്പില്‍ ആണ് സ്വന്തം കഴിവ് തെളിയിക്കേണ്ടത്. മത്സര വിജയികള്‍ക്കു കാഷ് പ്രസും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും

ഈ വര്‍ഷം ഈ സംഗീതയാത്രയുടെ അമരക്കാരനായി എത്തുന്നത് ഹരീഷ് പാലായാണ്. യുക്മാ സ്റാര്‍ സിംഗര്‍ എന്ന ഈ ഓണ്‍ലൈന്‍ സംഗീത മത്സരം എന്ന ആശയം തന്നെ ഹരീഷ് പാലായുടേതാണ്. അദ്ദേഹത്തോടൊപ്പം ഈവര്‍ഷം പുതുതായെത്തുന്നത് 332 മലയാള ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ സ്വന്തമായി രചിച്ച്, അവയ്ക്ക് സംഗീതം നല്‍കി മലയാളത്തിലെ പ്രമുഖരായ ഗായകരാല്‍ ആലാപനം നിര്‍വഹിച്ചിട്ടുള്ള അനുഗ്രഹീത കലാകാരനായ റോയ് കാഞ്ഞിരത്താനമാണ്. ജോയ് അഗസ്തി, കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം ജോര്‍ജ് എന്നവരുടെ നേതൃത്വത്തില്‍ യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ 2 ന്റെ വിജയത്തിനായി പ്രവര്‍ത്തിക്കും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍

യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ 2 ന്റെ ഓഡീഷനില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം പാടി റിക്കാര്‍ഡ് ചെയ്ത് ൌൌസാമമൃെേശിെഴലൃ@ഴാമശഹ.രീാ എന്ന മെയിലിലേക്ക് അയച്ചു തരിക. അതില്‍ നിന്നുമാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ 16 വയസിനു മുകളിലുള്ളവരെയാണ് പരിഗണിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനു 16 വയസ് തികഞ്ഞിരിക്കണം. 20 വയസില്‍ താഴെ പ്രായമുള്ളവര്‍ അപേക്ഷയോടൊപ്പം സ്വന്തം വയസു തെളിയിക്കുന്ന രേഖകള്‍ കൂടി സ്കാന്‍ ചെയ്ത് അയക്കേണ്ടതാണ്.

ഗാനം റിക്കാര്‍ഡ് ചെയ്ത് അയയ്ക്കേണ്ട വിധം

നിങ്ങളുടെ വീട്ടിലുള്ള ഹെഡ് ഫോണും മൈക്കും ആണു റിക്കാര്‍ഡ് ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. നിശബ്ദമായ അന്തരീക്ഷത്തില്‍ ആദ്യം സ്വന്തം കംപ്യൂട്ടറിലെ വോയ്സ് റിക്കോര്‍ഡര്‍ ഓപ്പണ്‍ ചെയ്യുക. പിന്നീട് കരോക്കേ പ്ളേ ചെയ്ത് അത് ഹെഡ് ഫോണിലൂടെ ചെവിയില്‍ വച്ച് കേട്ടുകൊണ്ട് പാടുകയും അത് വോയ്സ് റിക്കോര്‍ഡറില്‍ റെക്കോര്‍ഡ് ചെയ്ത് സേവ് ചെയ്യുകയും ചെയ്യുക. നിങ്ങളുടെ വോയ്സ് മാത്രം റിക്കാര്‍ഡ് ചെയ്ത് ലഭിക്കാനാണ് അങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ കംപ്യൂട്ടറില്‍ മറ്റെന്തെങ്കിലും വോയിസ് റിക്കോര്‍ഡര്‍ സോഫ്റ്റ് വെയര്‍ ഉണ്െടങ്കില്‍ അതും ഉപയോഗിക്കാവുന്നതാണ്. ഒന്നുമില്ലെങ്കില്‍ പാട്ട് സ്വന്തം മൊബൈല്‍ഫോണില്‍ റിക്കാര്‍ഡ് ചെയ്താലും മതി. എന്നാല്‍ പുറത്തു നിന്നുള്ള ഒരു ശബ്ദശല്യങ്ങളും ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. പിന്നീട് പാടിയ പാട്ടും കാരോക്കെയും വേറെ വേറെ ാു3 ഫയലുകളായി അപേക്ഷ ഫോറത്തോടൊപ്പം ൌൌസാമമൃെേശിെഴലൃ@ഴാമശഹ.രീാ എന്ന മെയിലിലേക്ക് അയയ്ക്കാന്‍. എക്കോ, റിവര്‍ബ്, ഈക്വലൈസര്‍, മുതലായ എന്‍ഹാന്‍സ്മെന്റുകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

യുക്മ സ്റാര്‍ സീസണ്‍ 2 യുകെ മലയാളികളുടെ സംഗീതസങ്കല്‍പ്പങ്ങള്‍ക്ക് ചാരുത പകരട്ടെ എന്ന് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു ആശംസിച്ചു. യുകെയിലെ മുഴുവന്‍ മലയാളികളും സാംസ്കാരിക വേദിയുടെ സംരഭത്തിന്റെ വിജയത്തിനായി അണിനിരക്കണമെന്ന് ജനറല്‍ സെക്രട്ടറി സജീഷ് ടോം അഭ്യര്‍ഥിച്ചു. യുക്മ സാംസ്കാരിക വേദിയുടെ ഏറ്റവും വലിയ ഈ പരിപാടിയുടെ വിജയത്തിനു ചുക്കാന്‍ പിടിക്കാന്‍ വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ സി.എ. ജോസഫ്, ജയപ്രകാശ് പണിക്കര്‍ എന്നിവരോടൊപ്പം മുഴുവന്‍ സാംസ്കാരിക വേദി പ്രവര്‍ത്തകരും ഉണ്ടാവും.

വിവരങ്ങള്‍ക്ക്: ഹരീഷ് പാലയെ 07578148446.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട