• Logo

Allied Publications

Europe
ഇനി ബുണ്ടസ്ലീഗയുടെ നാളുകള്‍; പുതുപ്രതിഭകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്ളബുകള്‍
Share
ബര്‍ലിന്‍: ബാസ്റ്യന്‍ ഷ്വെയ്ന്‍സ്റെയ്ഗര്‍ എന്ന അതികായന്‍ ജര്‍മന്‍ ക്ളബ് ഫുട്ബോള്‍ ഉപേക്ഷിച്ച് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലേക്കു ചേക്കേറിയ വാര്‍ത്ത ഇനിയും അത്രയ്ക്കങ്ങ് ഉള്‍ക്കൊള്ളാനായിട്ടില്ല ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും ആരാധകര്‍ക്ക്. എന്നാല്‍, ബുണ്ടസ് ലീഗയിലെ പുതിയ സീസണിനു ചൂടു പിടിക്കുമ്പോള്‍ അവര്‍ തത്കാലത്തേക്കെങ്കിലും ഷ്വൈനിയെ മറവിക്കു വിട്ടുകൊടുക്കുമെന്നുറപ്പ്. കാരണം, ഒരു പിടി യുവപ്രതിഭകളില്‍ വലിയ പ്രതീക്ഷകളാണ് ജര്‍മന്‍ ഫുട്ബോള്‍ ആരാധകര്‍ ഇക്കുറി വച്ചുപുലര്‍ത്തുന്നത്.

ജൂലിയന്‍ വെയ്ഗല്‍, യൊഹാന്‍സ് ഗീസ്, ജോഷ്വ കിമ്മിച്ച് ഈ മൂവര്‍ സംഘത്തിലാണ് പല ഫുട്ബോള്‍ പണ്ഡിതരും ജര്‍മന്‍ ഫുട്ബോളിന്റെ ഭാവി കാണുന്നത്. അപ്രതീക്ഷിതമായി ഉദയം ചെയ്യുന്ന മറ്റേതെങ്കിലും പുതുമുറക്കാരന്‍ സീസണ്‍ കഴിയുന്നതോടെ യൂറോപ്പിലെ ചൂടേറിയ താരമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ബുണ്ടസ് ലിഗയുടെ അമ്പത്തിമൂന്നാം സീസണിനാണ് ഈ വാരാന്ത്യത്തില്‍ തുടക്കം കുറിക്കുന്നത്. തുടരെ നാലാം കിരീടം ലക്ഷ്യമിടുന്ന ബയേണ്‍ മ്യൂണിക്കിനു കാര്യങ്ങള്‍ ഇക്കുറി ഒട്ടും എളുപ്പമായിരിക്കില്ലെന്നു തന്നെ വേണം കരുതാന്‍. യുവ താരങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇക്കുറി താത്പര്യം കാണിച്ചിരിക്കുന്നത് എഫ്സി ഷാല്‍ക്കെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും. ബയേണിന് ഏറ്റവും വലിയ വെല്ലുവിളിയും ഇവരില്‍നിന്നു തന്നെയാകാം.

എഫ്സി കൊളോണ്‍, എഫ്സി ഔഗ്സ്ബുര്‍ഗ്, ടിഎസ്ജി ഹോഫന്‍ഹൈം തുടങ്ങിയ പതിനെട്ടു ടീമുകളാണ് ഈ സീസണില്‍ കൊമ്പുകോര്‍ക്കുന്നത്.

ഷാല്‍ക്കെയുടെ ഇത്തവണത്തെ പ്രൈസ് ക്യാച്ചായി വിലയിരുത്തപ്പെടുന്ന യുവ താരമാണ് യൊഹാന്‍സ് ഗീസ്. എഫ്എസ്വി മൈയിന്‍സില്‍നിന്ന് ഈ ഇരുപത്തൊന്നുകാരനെ സ്വന്തമാക്കാന്‍ ഷാല്‍ക്കെ മുടക്കിയത് 12 മില്യന്‍. ഷ്വൈനിയുടെ ക്ളാസിലുള്ള ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് ഗീസ് ഇപ്പോഴേ അറിയപ്പെടുന്നത്. ഒരുപക്ഷേ, ജര്‍മന്‍ ദേശീയ ടീമില്‍ ഷ്വൈനിയുടെ നേരവകാശിയാകേണ്ടവന്‍ എന്നര്‍ഥം.

ദേശീയ അണ്ടര്‍ 21 ടീമംഗമായ ഗീസ് കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ പന്തുമായി കണക്റ്റ് ചെയ്ത കളിക്കാരനാണ്. നാലു ഗോളടിച്ചു, നാല് അസിസ്റ് വേറെ. 2019 വരെയാണ് ഷാല്‍ക്കെയുമായുള്ള പുതിയ കരാര്‍.

മറ്റൊരു ദേശീയ ജൂണിയര്‍ താരമാണ് ജൂലിയന്‍ വെയ്ഗല്‍. വയസ് വെറും പത്തൊമ്പത്. ആറടി രണ്ടിഞ്ച് പൊക്കമുള്ള ഈ മിഡ്ഫീല്‍ഡര്‍ ഈ സീസണില്‍ ബൊറൂസിയയുടെ ബൂട്ട് കെട്ടും.

ജോഷ്വാ കിമ്മിച്ച് എന്ന ഇരുപതുകാരന്‍ ബയേണിന്റെ പുതിയ റിക്രൂട്ടാണ്. വിഎഫ്ബി സ്റുട്ട്ഗാര്‍ട്ടില്‍നിന്നായിരുന്നു റാഞ്ചല്‍. ജര്‍മനിയുടെ അണ്ടര്‍ 17, 18, 19, 21 ടീമുകളില്‍ കളിച്ച പരിചയം കൈമുതല്‍.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ

ജര്‍മന്‍ ഫുട്ബോള്‍ ലീഗിന്റെ അമ്പത്തിമൂന്നാം സീസണിന് വെള്ളിയാഴ്ച കിക്കോഫ്. ഇക്കുറി രൂക്ഷമായ സംഘര്‍ഷ സാധ്യതയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ പോലീസ് കനത്ത സുരക്ഷാ സന്നാഹങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

ഹെര്‍ത്താ ബിഎസ്സിയുടെ ടീം ബസിനു നേരേ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം വരാനിരിക്കുന്നതിന്റെ ദുഃസൂചനയായി തന്നെ വിലയിരുത്തപ്പെടുന്നു. ഹാംബുര്‍ഗിലാണ് ഏറ്റവും ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍.

ബയേണ്‍ മ്യൂണിക്കും എച്ച്എസ്വിയും തമ്മിലാണ് ഈ സീസണിലെ ആദ്യ മത്സരം. സംഘര്‍ഷ സാധ്യതയില്‍ പോലീസ് യൂണിയനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹെര്‍ത്തയുടെ ബസ് ആക്രമിക്കപ്പെട്ട സംഭവം പുതിയ തലത്തിലുള്ളതാണെന്ന് യൂണിയന്‍ ഉപമേധാവി ജോര്‍ജ് റാഡെക് പ്രതികരിച്ചു.

ഫുട്ബോള്‍ മത്സരങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ പോലീസ് സുരക്ഷ ഒരുക്കുക അസാധ്യമാണെന്ന് യൂണിയന്‍ മേധാവി റെയ്നര്‍ വെന്‍ഡ്റ്റിന്റെ പക്ഷം. എന്നാല്‍ മത്സരങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള ചെലവ് അതത് ക്ളബുകളില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യവും ഇതിനൊപ്പം ശക്തി പ്രാപിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്