• Logo

Allied Publications

Europe
സന്ദര്‍ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 12ന്
Share
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കും.

സെപ്റ്റംബര്‍ 12നു (ശനി) രാവിലെ 10നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ പത്തോളം വൈദികര്‍ സഹാകാര്‍മികരായിരിക്കും. ഹെക്സം ആന്‍ഡ് ന്യൂകാസില്‍ രൂപത ബിഷപ് സീമസ് കന്നിംഗ് ഹാം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണം നടക്കും.

ഉച്ചകഴിഞ്ഞു നടക്കുന്ന സാംസ്കാരിക സമ്മേളനം ഫാ. തോമസ് പാറടിയില്‍ എംഎസ്ടി ഉദ്ഘാടനം ചെയ്യും. സന്ദര്‍ലാന്‍ഡ് മേയര്‍ മുഖ്യാതിഥിയായിരിക്കും. കൂടാതെ നോര്‍ത്ത് ഈസ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങില്‍ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാ, സാംസ്കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും. ലെസ്റര്‍ മേലഡീസിന്റെ ഗാനമേള, മലയാളി കാത്തലിക് കമ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടി എന്നിവ അരങ്ങേറും.

സെപ്റ്റംബര്‍ മൂന്നിനു കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യൂണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തോമസ് പാലക്കല്‍, സുനില്‍ ചാലുത്തറ, സന്തോഷ് തോമസ്, പ്രദീപ് തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസുദേന്തിമാരായ തിരുനാളിന് ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി, തിരുനാളിന്റെ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട