• Logo

Allied Publications

Europe
ബ്രിസ്റോളില്‍ സ്വര്‍ഗാരോപണ തിരുനാളും കുടുംബ വിനോദ കൂട്ടായ്മയും ഓഗസ്റ് 15ന്
Share
ബ്രിസ്റോള്‍: പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും ഇന്ത്യന്‍ സ്വാതന്ത്യ്രദിനവും ബ്രിസ്റോള്‍ സീറോ മലബാര്‍ പള്ളി സമുചിതമായി ആചരിക്കുന്നു.

ഓഗസ്റ് 15നു (ശനി) രാവിലെ 10.30നു ഫിഷ് പോണ്ട്സ് സെന്റ് ജോസഫ്സ് പള്ളിയിയില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കും അനുബന്ധ കര്‍മ്മങ്ങള്‍ക്കും ഫാ. പോള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫിഷ്പോണ്ട്സ് വാസല്‍ പാര്‍ക്കില്‍ എല്ലാവരും പങ്കുചേരുന്ന 'കുടുംബ വിനോദ കൂട്ടായ്മ' പ്രത്യേക അനുഭവമാകും. വടം വലിയും മറ്റു കായിക മത്സരങ്ങളും ബാര്‍ബിക്യുവും കൂട്ടായ്മയ്ക്ക് ഇരട്ടി മധുര മേകും. കാലാവസ്ഥ പ്രതികൂലമായാല്‍ 'വിനോദ കൂട്ടായ്മ' പരിപാടിയില്‍ മാറ്റം വരുത്തുമെന്നു കൈക്കാരന്മാരായ ജോണ്‍സന്‍ അടപ്പൂര്‍, സിജി വാധ്യാനത് എന്നിവര്‍ അറിയിച്ചു.

വിശുദ്ധീകരണ ധ്യാനം ഓഗസ്റ് 21 (വെള്ളി) മുതല്‍ 23 (ഞായര്‍) വരെയാണ്. കുടുംബത്തിന് താമസത്തിനും ഭക്ഷണത്തിനും 200 പൌണ്ടും മുതിര്‍ന്നവര്‍ക്ക് 70 പൌണ്ടും കുട്ടികള്‍ക്ക് 35 പൌണ്ടുമാണു നിശ്ചയിച്ചിരിക്കുന്നത്.ബ്രിസ്റോളില്‍ ആദ്യമായി നടത്തുന്ന താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നവ്യാനുഭവമേകും.

ബ്രദര്‍ സാബു അരുതോട്ടിയില്‍ നയിക്കുന്ന ധ്യാനത്തിന് ഇനിയും രജിസ്റര്‍ ചെയ്യാവുന്നതാണെന്ന് ഫാ. പോള്‍ വെട്ടിക്കാട്ട്, ജോണ്‍സന്‍ മാത്യു (കൈക്കാരന്‍) 07737960517 എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.