• Logo

Allied Publications

Europe
ഗ്രീക്ക് ദുരന്തം ജര്‍മനിക്കു നേടിക്കൊടുത്തത് നൂറു ബില്യന്‍ യൂറോ
Share
ബര്‍ലിന്‍: ഗ്രീസ് നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന രക്ഷാ പാക്കേജില്‍ സിംഹഭാഗവും ജര്‍മനിയുടെ സംഭാവനയായിരിക്കാം. എന്നാല്‍, ഇതു പണമെറിഞ്ഞ് പണം പെരുപ്പിക്കുന്ന പക്കാ ബിസിനസ് മാത്രമെന്നു വെളിപ്പെടുത്തല്‍. ഗ്രീക്ക് പ്രതിസന്ധി വഴി ജര്‍മനി ഇതിനകം സമ്പാദിച്ചത് 10,000 കോടി യൂറോ എന്നാണ് പുതിയ പഠനത്തില്‍ വ്യക്തമാകുന്നത്.

നിക്ഷേപകര്‍ സുരക്ഷിതത്വം തേടിയപ്പോള്‍ ജര്‍മന്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശനിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. ബോണ്ട് വാങ്ങിയവര്‍ക്ക് കൊടുക്കാനുള്ള തുക വന്‍തോതില്‍ ലാഭിക്കാന്‍ ഇതുവഴി ജര്‍മനിക്കു സാധിച്ചു. ഇതു രാജ്യത്തിനു വലിയ ലാഭം നല്‍കിയെന്നാണു ലീബ്നിസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് റിസര്‍ച്ച് തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതിസന്ധിഘട്ടങ്ങളില്‍ നിക്ഷേപകര്‍ സുരക്ഷിത മാര്‍ഗങ്ങള്‍ തേടുന്നത് സ്വാഭാവികമാണ്. ഇതിന്റെ ആനുകൂല്യം കയറ്റുമതി രാജ്യം എന്ന നിലയില്‍ ജര്‍മനി നേടിയെടുത്തത് ആനുപാതികമായതിലും അധികമാണ്. ഗ്രീക്ക് പ്രതിസന്ധി രൂക്ഷമാകുന്നതായി വാര്‍ത്ത വരുന്ന ഓരോ സമയത്തും ജര്‍മന്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ നിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഗ്രീസില്‍ നിക്ഷേപം നടത്തിയവര്‍ അതു മാറ്റി ജര്‍മനിയില്‍ സുരക്ഷിതത്വം തേടാന്‍ കൂടുതല്‍ താത്പര്യവും കാണിച്ചു. കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ തുക വസൂലാക്കാന്‍ ഇതുവഴി ജര്‍മനിക്കു സാധിക്കുകയും ചെയ്തു.

താന്‍ അവതരിപ്പിച്ച സന്തുലിത ബജറ്റ് ഗ്രീസ് അടക്കം പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ മാതൃകയാക്കണമെന്ന ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബിളിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. പലിശയിനത്തില്‍ ജര്‍മനിക്കു കിട്ടിയ വലിയ ലാഭമാണ് ഇങ്ങനെയൊരു ബജറ്റ് തയാറാക്കാന്‍ ഷോബിളിനെ സഹായിച്ചത്. വന്‍ കടക്കെണി നേരിടുന്ന ഗ്രീസിനെപ്പോലുള്ള രാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2010 മുതല്‍ ജര്‍മനിക്കുണ്ടായ നേട്ടമാണു നൂറു ബില്യന്‍ യൂറോയുടേത്. ഇത് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനം വരുന്നു. സമാനമായ രീതിയില്‍ യുഎസ്, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ ബോണ്ടുകളില്‍നിന്ന് ആ രാജ്യങ്ങള്‍ക്കും പണം ലാഭിക്കാനായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്