• Logo

Allied Publications

Europe
വിയന്നയില്‍ ഓണസദ്യയുമായി കലാവിയന്ന ഓഗസ്റ് 30ന്
Share
വിയന്ന: ഓസ്ട്രിയയിലെ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാവിയന്നയുടെ ഓണാഘോഷവും ഓണ സദ്യയും കേരളത്തിന്റെ തനി നാടന്‍ കലവറ കൂട്ടുകളുടെ അകമ്പടിയോടെ വിയന്ന മലയാളികള്‍ക്കുവേണ്ടി ഒരുക്കുന്നു.

വര്‍ഷങ്ങളായി കലാവിയന്ന തുടരുന്ന ഓണസദ്യ ഓഗസ്റ് 30ന് പതിനഞ്ചാമത്തെ ജില്ലയിലുള്ള ഓവര്‍സീസ് സ്ട്രാസെ 2 സിയില്‍ ഉച്ചയ്ക്ക് 12ന് ആരംഭിക്കും. ഇരുപതില്‍ അധികം വിഭവങ്ങളുമായി തെന്നിന്ത്യന്‍ വെജിറ്റേറിയന്‍ ഫുഡ് ഫെസ്റിവലായി ആഘോഷിക്കുന്ന പരിപാടിയില്‍ ഓണസദ്യയോടോപ്പം കേരളീയ സംസ്കൃതിയുടെ ഓര്‍മകള്‍ സമ്മാനിക്കുന്ന കലാപരിപാടികളും അവതരിപ്പിക്കും. മലയാളികള്‍ അമരക്കാരായ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയുടെ ഓണസദ്യ പ്രവാസികള്‍ക്കെന്നപോലെ ഓസ്ട്രിയക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.

മറ്റു സംസ്കാരങ്ങളില്‍നിന്നു വിയന്നയില്‍ ജീവിക്കുന്നവര്‍ക്കും കേരളത്തിന്റെ ആഘോഷത്തെപ്പറ്റി വിവരിക്കാനും മലയാളികളുടെ സാംസ്കാരിക നന്മകളും പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരമായിട്ടാണ് സംഘടന ഓണാഘോഷത്തെ അവതരിപ്പിക്കുന്നത്.

സംഘടനയുടെ പ്രസിഡന്റ് സ്റീഫന്‍ ചെവ്വൂക്കാരന്‍, സെക്രട്ടറി സിജിമോന്‍ പള്ളിക്കുന്നേല്‍, വൈസ് പ്രസിഡന്റായ തോമസ് കാര്യക്കാട്ട്, ജോയിന്റ് സെക്രട്ടറി സിമ്മി ചിറയത്ത്, ആര്‍ട്സ് സെക്രട്ടറി സിമ്മി ഗ്രേഷ്മ പള്ളിക്കുന്നേല്‍, ട്രഷറര്‍ ഔസേപ്പച്ചന്‍ പേഴുംക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷത്തിന്റെ ക്രമീകരണങ്ങള്‍ പുരോഗമിച്ചു വരുന്നു.

വിവരങ്ങള്‍ക്ക്: 069910245335, 06644167516, 019744444.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.