• Logo

Allied Publications

Europe
ഫോറസ്റ് ഗേറ്റ് ആര്‍ട്ട് ട്രയലില്‍ ജോസ് ആന്റണിയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായി
Share
ലണ്ടന്‍: ലണ്ടനിലെ ഫോറസ്റ് ഗേറ്റില്‍ നടന്ന ആര്‍ട്ട് ട്രയലില്‍ ചിത്രകാരന്‍ ജോസ് ആന്റണിയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായി. നാലാഴ്ച നീണ്ടുനില്‍ക്കുന്ന ആര്‍ട്ട് ട്രയലില്‍ 35 കലാകാരന്മാരുടെ പങ്കാളിത്തത്തോടെ 23 സ്ഥലങ്ങളില്‍ ജൂലൈ 20 മുതല്‍ ഓഗസ്റ് എട്ടു വരെ നടക്കുന്ന ആര്‍ട്ട് ട്രയല്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഫോറസ്റ് ഗേറ്റ് ബാറോ ആണ് സംഘാടകര്‍.

പ്രദര്‍ശനത്തില്‍ ഇംഗ്ളീഷ് ചിത്രകാരനായ വില്യം അലക്സാണ്ടറിന്റെ കാര്‍ഡ് ബോഡു കൊണ്ട് ഉണ്ടാക്കിയ ഐസ്ക്രീം വാനില്‍, കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ചുണ്ടാക്കിയ കോണ്‍ ഐസ്ക്രീം ആര്‍ട്ട് വര്‍ക്ക് വില്‍പനയുള്ളത് ഏറെ പുതുമ നിറഞ്ഞതായിരുന്നു.

ആര്‍ട്ട് ട്രയല്‍ നടക്കുന്ന കംപോര്‍ട്ട് എന്ന കഫേയുടെ ചമരുകള്‍ ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞു. സന്ദര്‍ശകര്‍ ചെറിയ കൂട്ടങ്ങളായി ചര്‍ച്ചകളും നടത്തി.

ഡാന്‍ഹോട്ടന്റെ ചിത്രം വീടുകളെ വിഷയമാക്കിക്കൊണ്ടായിരുന്നുവെങ്കില്‍ മൈക്കല്‍ ഹേഗലിന്റെ ചിത്രങ്ങള്‍ കറുപ്പും വെളുപ്പിലുമുള്ള ഫോട്ടോ ഗ്രാഫിയായിരുന്നു. ലൈലയുടെ സ്ട്രീല്‍ പ്രിന്റ് ചെറിയ ചിത്രങ്ങള്‍ ഇലസ്ട്രേഷനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ജോസ് ആന്റണിയുടെ ചിത്രങ്ങള്‍ വ്യത്യസ്തത പുലര്‍ത്തി. അമൂര്‍ത്തമായ സമീപനത്തിലും ഉപയോഗിച്ചിരിക്കുന്ന മാധ്യമത്തിലും ഉള്ള വ്യത്യസ്തത കൊണ്ടാണത്. ഐഡന്റിറ്റിയുടെ ഭാഗമായി ജോസ് ആന്റണി ചിത്രങ്ങളില്‍ പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ചിരുന്നു. അയ്മോദകവും ജീരകവും ഉപയോഗിച്ചുകൊണ്ടുള്ള രണ്ടു വര്‍ക്കുകളും സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. ഇത്തരം വിത്തുകള്‍ ഉപയോഗിക്കുന്നതിലൂടെ ഭാരതത്തിന്റെ തനിമ തന്റെ ചിത്രങ്ങളില്‍ കൊണ്ടുവരുന്നു. ഭാരതീയന് ഇത്തരം വിത്തുകള്‍ ഭക്ഷണത്തിനും മരുന്നിനും പിന്നെ പൂജയ്ക്കും ഉള്ളതാണ്. അങ്ങനെ തന്റെ ഉള്ളിലേക്ക് സാംസ്കാരികവും മനശാസ്ത്രപരമായും ആഴത്തിലുള്ള ഒരു അന്വേഷണത്തിന്റെ പ്രതിഫലനമാണ് ജോസ് ആന്റണിയുടെ ചിത്രങ്ങള്‍ക്കുള്ളത്.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ