• Logo

Allied Publications

Europe
ഡോ. പോളി മാത്യു സോമതീരം നിര്യാതനായി
Share
തിരുവനന്തപുരം: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സമുന്നത നേതാക്കളിലൊരാളായ ഡോ. പോളി മാത്യു അറമ്പാന്‍കുടി (സോമതീരം) നിര്യാതനായി. സംസ്കാരം ശനി ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തില്‍.

ഭാര്യ: ജര്‍മനിയില്‍ അധ്യാപികയായിരുന്ന ട്രീസ. മക്കള്‍: ജയിംസ് പോളി (ജെഎംഡി സോമതീരം), ഡോ. ജിംസണ്‍ പോളി, ജോണ്‍സ് പോളി.

സോമതീരം സോമതീരം ഹെല്‍ത്ത് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മാനേജിംഗ് ഡയറക്ടര്‍, കൂടാതെ ആയുര്‍ ടൂര്‍സ് ആന്‍ഡ് പ്രമോഷന്‍സ് മോണ്‍ഹൈം, ജര്‍മനിയുടെ സ്ഥാപകനും എംഡിയുമാണ്.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സജീവപ്രവര്‍ത്തകനും മുന്‍ ഗ്ളോബല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പോളി നിലവില്‍ ഡബ്ള്യുഎംസിയുടെ ഗ്ളാാേബല്‍ ഗുഡ്വില്‍ അംബാസഡറുമാണ്. സ്വദേശ,വിദേശ മലയാളികളുടെ സമഗ്രമായ ഉന്നമത്തിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്.

ടൂറിസം രംഗത്തെ മികച്ച സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ വ്യവസായം, കല, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. കോതമംഗലമാണ് സ്വദേശം. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി കേരളത്തിന്റെ ആയുര്‍വേദത്തെ ആഗോളതലത്തില്‍ എത്തിക്കാന്‍ യത്നിച്ച വ്വക്തിയെന്ന നിലയില്‍ ഡോ. പോളി വിവിധ തലങ്ങളില്‍ നിന്നും വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ബര്‍ലിന്‍ ഐടിബിയില്‍ നിരവധി തവണ പുരസ്കാരം നേടിയിട്ടുണ്ട്. നിറക്കാഴ്ച എന്ന മലയാള സിനിമ നിര്‍മിച്ചിട്ടുണ്ട്.

ഡോ. പോളിയുടെ ആകസ്മിക നിര്യാണത്തില്‍ ജര്‍മന്‍ മലയാളി സംഘടനകളും വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്