• Logo

Allied Publications

Europe
ബ്രോംലി സീറോ മലബാര്‍ പ്രഥമ തിരുനാള്‍ വിശ്വാസോത്സവമായി
Share
ബ്രോംലി (ലണ്ടന്‍): ബ്രോംലി സീറോ മലബാര്‍ മാസ് സെന്ററില്‍ ആഘോഷിച്ച ഭാരത അപ്പോസ്തലന്‍ വിശുദ്ധ തോമശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചന്‍, വിശുദ്ധ എവുപ്രാസിയമ്മ എന്നിവരുടെയും സംയുക്ത തിരുനാള്‍ ബ്രോംലി മലയാളി നിവാസികള്‍ക്കു വിശ്വാസോത്സവമായി.

പാരീഷ് അംഗങ്ങള്‍ക്കൊപ്പം പ്രദേശവാസികളും ലണ്ടനു പുറത്തുനിന്നും വരെ തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം വാങ്ങാന്‍ നൂറുകണക്കിനു വിശ്വാസികള്‍ ബ്രോംലിയിലേക്ക് ഒഴുകിയെത്തി. അവിസ്മരണീയ അനുഭവമായ തിരുനാളില്‍ നാനാ ഭാഷക്കാരുടെ സാന്നിധ്യം ശ്രദ്ധേയമായി.

തക്കല രൂപതാധ്യക്ഷന്‍ ജോര്‍ജ് രാജേന്ദ്രന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ തിരുനാള്‍ ദിവസം രാവിലെ ഫാ. ജോസഫ് കറുകയില്‍, ഫാ. സാജു മുല്ലശേരി, ഫാ. സിറില്‍ ഇടമന, സീറോ മലബാര്‍ സെന്റര്‍ ചാപ്ളെയിന്‍ ഫാ. സാജു പിണക്കാട്ട്, ഫാ. സിറിയക് പലക്കുടിയില്‍, ഡീക്കന്‍ ബാരി എന്നിവരുടെ സാന്നിധ്യത്തില്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ടോം കൊടിയേറ്റിയതോടെ തിരുനാളിനു തുടക്കം കുറിച്ചു. തുടര്‍ന്നു തിരുനാള്‍ പ്രസുദേന്തിവാഴ്ചയും ആഘോഷമായ സമൂഹ ദിവ്യബലിയും നടന്നു. ഫാ. ജോസഫ് കറുകയില്‍ തിരുനാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.സിറില്‍ ഇടമന സന്ദേശം നല്‍കി. ബ്രോംലിയുടെ സ്വന്തം ക്വയര്‍ ഗ്രൂപ്പ് ഒരുക്കിയ ഗാനശുശ്രൂഷ തിരുനാള്‍ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പുകളും വഹിച്ച് ഹോളി ട്രിനിറ്റി കോണ്‍വെന്റ് ഗ്രൌണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലിലേക്കു നൂറു കണക്കിന് വിശ്വാസികള്‍ അണിനിരന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനു മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ കാര്‍മികത്വം വഹിച്ചു. പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തിയ ശേഷം വാഴ്വും ലദീഞ്ഞും അല്‍ഫോന്‍സാമ്മയുടെ നോവേനക്കും ശേഷം മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ തിരുനാള്‍സന്ദേശം നല്‍കി.

തുടര്‍ന്നു മതബോധന വിദ്യാര്‍ഥികളുടെ കലാവിരുന്നും ചെണ്ട മേളക്കാരുടെ കലാശക്കൊട്ടും ഏവര്‍ക്കും ആവേശം വിതറി. ചടങ്ങില്‍ സീറോ മലബാര്‍ മാസ് സെന്ററിന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടന്നു. സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു.

സീറോ മലബാര്‍ മാസ് സെന്റര്‍ ചാപ്ളെയിന്‍ ഫാ. സാജു പിണക്കാട്ട് തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍