• Logo

Allied Publications

Europe
മാര്‍ ജോര്‍ജ് രാജേന്ദ്രന് ലണ്ടനില്‍ ഊഷ്മള സ്വീകരണം
Share
ലണ്ടന്‍: യുകെ, അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനായി ലണ്ടനില്‍ എത്തിയ തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന് ഉജ്ജ്വല വരവേല്‍പ്പു നല്‍കി.

ഹീത്രൂ വിമാനത്താവളത്തില്‍ യുകെ പര്യടനത്തിന്റെ കോഓര്‍ഡിനേറ്ററും ലണ്ടനിലെ ബ്രോംലി സീറോ മലബാര്‍ ചാപ്ളെയിനും ബ്രോംലി പാരീഷ് പ്രീസ്റുമായ ഫാ. സാജു പിണക്കാട്ട് ബൊക്കെ നല്‍കി സ്വീകരിച്ചു. ബ്രോംലി മതബോധന സ്കൂള്‍ പ്രധാനാധ്യപിക സാന്റിമോള്‍ ജോസഫ്, മാസ് സെന്റര്‍ കമ്മിറ്റി അംഗങ്ങള്‍, തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലണ്ടന്‍ ബ്രോംലി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ശനിയാഴ്ച നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മാര്‍ രാജേന്ദ്രന്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കും.

19നു (ഞായര്‍) നടക്കുന്ന വാല്‍സിംഗ്ഹാം തീര്‍ഥാടനത്തിന്റെ മുഖ്യാതിഥിയാണ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍. ബ്രോംലി തിരുനാളോടെ ആരംഭം കുറിക്കുന്ന പരിപാടികളില്‍ വിവിധ സീറോ മലബാര്‍ മാസ് സെന്റര്‍, പാസ്ററല്‍ വിസിറ്റുകളും ഏതാനും മീറ്റിംഗുകളും,തിരുനാള്‍ കുര്‍ബാനകള്‍, കാന്‍ബറി രൂപത ആസ്ഥാനം, സലേഷ്യന്‍ കേന്ദ്രങ്ങള്‍, ഹോഷം, മാഞ്ചസ്റര്‍, പീറ്റര്‍ബറോ, ഡബ്ളിന്‍ എന്നിവടങ്ങളില്‍ ഒരുക്കിയിരിക്കുന്ന വിശുദ്ധ കുബാനകളിലും ബര്‍മിംഗ്ഹാമിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലും മാര്‍ രാജേന്ദ്രന്‍ പങ്കെടുക്കും.

മൂന്നാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷം ഓഗസ്റ് 11നു മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ഇന്ത്യയിലേക്കു മടങ്ങും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ