• Logo

Allied Publications

Europe
ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍
Share
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍. ആഘോഷങ്ങളൊന്നും കൂടാതെയാണു മെര്‍ക്കലിന്റെ പിറന്നാള്‍ദിനം ഇന്നു കടന്നു പോവുന്നത്.

രാവിലെ തന്നെ പാര്‍ലമെന്റില്‍ എത്തിയ ചാന്‍സലര്‍ക്ക് പാര്‍ലമെന്റ് സ്പീക്കര്‍ ലാമെര്‍ട്ട്, മന്ത്രിസഭാംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു ഗ്രീസിനു നല്‍കുന്ന മൂന്നാമത്തെ രക്ഷാപക്കേജ് പ്രമേയത്തിന്മേലുള്ള ചര്‍ച്ചയാണു പാര്‍ലമെന്റില്‍ നടന്നത്. ഒടുവില്‍, ജര്‍മനി നല്‍കുന്ന 86 ബില്യന്‍ യൂറോയുടെ പാക്കേജ് വോട്ടിനിട്ടു ബഹുഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്തു.

കടക്കെണിയില്‍നിന്നു ഗ്രീസിനെ രക്ഷപെടുത്താനുള്ള മെര്‍ക്കലിന്റെ അക്ഷീണ പ്രയത്നം ഫലം കണ്ടതിനിടയിലാണു മെര്‍ക്കലിന്റെ പിറന്നാള്‍ദിനവും എത്തിയത്.

ജര്‍മനിയുടെ പ്രഥമ വനിത ചാന്‍സലര്‍ എന്ന വിശേഷണമുള്ള ഡോ. ആംഗല മെര്‍ക്കല്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹകരണത്തോടെ വിശാലമുന്നണി യാഥാര്‍ഥ്യമാക്കി മൂന്നാം തവണയും ജര്‍മനിയുടെ ചാന്‍സലറായി അധികാരമേറ്റത് ഇവരുടെ കഴിവിന്റെ മഹത്വം വെളിപ്പെടുത്തുന്നു. അതിലുപരി ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ ഡോ. ആംഗലാ മെര്‍ക്കല്‍ ലോകത്തിലെ വനിതകളുടെ ഇടയില്‍ വീണ്ടും ഒന്നാം നമ്പര്‍ താരമായി എന്ന സവിശേഷതയില്‍ ലോകത്തിലെ ശക്തരായ വനിതകളുടെ (ദ മോസ്റ് പൌവര്‍ഫുള്‍ ലേഡി) ആദ്യത്തെ പത്തുപേരുടെ പട്ടികയില്‍ മെര്‍ക്കല്‍ ഒന്നാം സ്ഥാനം ഇപ്പോഴും നിലനിര്‍ത്തുന്നതും ഒരു പ്രത്യേകതയാണ്.

1954 ജൂലൈ 17ന് ഹാംബുര്‍ഗിലാണു മെര്‍ക്കല്‍ ജനിച്ചത്. ഭര്‍ത്താവ് ഡോ. ജോവാഹിം സൌവര്‍. ഇവര്‍ക്കു മക്കളില്ല.

ഹെല്‍മുട്ട് കോളിന്റെ മന്ത്രിസഭയില്‍ മന്ത്രിയായും പിന്നീട് പാര്‍ട്ടി ചെയര്‍പേഴ്സണായും ഏറെ തിളങ്ങിയ മെര്‍ക്കല്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നയാളാണ്. ലോകത്തെ ഏറ്റവും കരുത്തരായ രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ജി എട്ട് ഉച്ചകോടിയില്‍ ഏക സ്ത്രീ സാന്നിധ്യമാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. സ്യൂട്ടിട്ട പുരുഷന്‍മാര്‍ക്ക് ആധിപത്യമുള്ള ഇത്തരം ഉന്നതതല യോഗങ്ങളിലെ ഡയമണ്ട് ലേഡിയാണു മെര്‍ക്കല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്