• Logo

Allied Publications

Europe
ഗ്രീക്ക് ബാങ്കുകള്‍ തിങ്കളാഴ്ച തുറക്കും; തലവേദനയൊഴിയാതെ സിപ്രാസ്
Share
ഏഥന്‍സ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് അടച്ചിട്ട ഗ്രീക്ക് ബാങ്കുകള്‍ തിങ്കളാഴ്ച വീണ്ടും തുറക്കും. മൂന്നാഴ്ചയായി കര്‍ക്കശ നിയന്ത്രണങ്ങളാണു ബാങ്കിംഗിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രീക്ക് രക്ഷാ പാക്കേജിന് യൂറോസോണ്‍ നേതാക്കള്‍ അംഗീകാരം നല്‍കുകയും ഗ്രീക്ക് പാര്‍ലമെന്റ് ഇതു നടപ്പാക്കാനുള്ള ഉപാധിയെന്ന നിലയില്‍ നിയമ നിര്‍മാണത്തിനു തയാറാകുകയും ചെയ്ത സാഹചര്യത്തില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗ്രീക്ക് ബാങ്കുകള്‍ക്കുള്ള അടിയന്തര സഹായം വര്‍ധിപ്പിച്ചതാണ് ബാങ്ക് പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കുന്നത്.

അതേസമയം, ഒരു ദിവസം അറുപതു യൂറോയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിബന്ധന ഘട്ടം ഘട്ടമായി മാത്രമേ ഒഴിവാക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.

ഗ്രീസിന് ഏഴു ബില്യന്‍ യൂറോയുടെ ബ്രിഡ്ജിംഗ് വായ്പ അനുവദിക്കാനാണ് യൂറോഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ഇനി യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളും അംഗീകാരം നല്‍കേണ്ടതുണ്ട്.

അതേസമയം, രക്ഷാ പാക്കേജ് അനുവദിക്കുന്നതു സംബന്ധിച്ച് ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസിന്റെ തലവേദനകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആറു പരിഷ്കാര നിര്‍ദേശങ്ങളാണ് ഇനിയും പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനുള്ളത്. മൂല്യവര്‍ധിത നികുതി കൂട്ടുന്നതും പെന്‍ഷന്‍ പരിഷ്കാരങ്ങളും ഇതില്‍പെടും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.