• Logo

Allied Publications

Europe
യുക്മ നോര്‍ത്ത് വെസ്റ് 'ഫാമിലി ഫണ്‍ ഡേ' ജൂലൈ 19ന്
Share
ലണ്ടന്‍: സാല്‍ഫോഡ് മലയാളി അസോസിയേഷന്‍ ആധിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ് ഫാമിലി ഫണ്‍ ഡേ ജൂലൈ 19നു (ഞായര്‍) രാവിലെ 11ന് സെന്റ് ജയിംസ് ഹാളില്‍ നടക്കും. യുക്മ നാഷണല്‍ സെക്രട്ടറി സജിഷ് ടോം ഉദ്ഘാടനം ചെയ്യും.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി വൈവിധ്യമാര്‍ന്ന കണ്ണഞ്ചിപ്പിക്കുന്ന കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ വിവിധ അസോസിയേഷനുകള്‍ മാറ്റുരയ്ക്കും. ഫാമിലി ഫണ്‍ ഡേ കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ ഭക്ഷണവും ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

'ഫാമിലി ഫണ്‍ റാഫിള്‍' വിജയിക്കു ഫസ്റ് റിഗ് ഗ്ളോബല്‍ ട്യൂഷന്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്വര്‍ണ നാണയം ലഭിക്കും.

പഞ്ചഗുസ്തി മത്സരം

പഞ്ചഗുസ്തി മത്സരം (വലത് കൈകൊണ്ടു മാത്രമായിരിക്കും) പങ്കെടുക്കുന്നവരുടെ ഭാരം അനുസരിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. 70 കിലോയില്‍ കൂടുതല്‍ ഉള്ളവര്‍ തമ്മിലും 70 കിലോയില്‍ കുറഞ്ഞവര്‍ തമ്മിലുമാണ് മത്സരം. 18 വയസില്‍ കൂടുതല്‍ പ്രായമുള്ളവരെ മാത്രമായി മത്സരം നിജപ്പെടുത്തിയിരിക്കുന്നു.

ക്വിസ് മത്സരം

നോര്‍ത്ത് വെസ്റ് റീജണിലെ കുട്ടികളുടെ ക്വിസ് മത്സര വിഷയം പൊതുവിജ്ഞാനം (ഏലിലൃമഹ ഗിീംഹലറഴല) അടിസ്ഥാനമാക്കിയാണ്. ഇതില്‍ പങ്കെടുക്കുന്നവരുടെ പ്രായം 12നും 25നും ഇടയിലുള്ളവരാണ്.

കുട്ടികളിലെ പൊതുവിജ്ഞാനം വളര്‍ത്തുന്നതിനും അവര്‍ക്കൊരു അംഗീകാരം നല്‍കുന്നതിനുമാണു യുക്മ ഇതുപോലൊരു സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 'യുക്മ സൂപ്പര്‍ ടാലന്റ് അവാര്‍ഡ്' നല്‍കി ആദരിക്കും.

ചിത്രകലാ രചന മത്സരം

പ്രത്യേകം തയാറാക്കിയ വേദിയില്‍ 11നു ചിത്രരചനാ മത്സരം നടക്കും. ചിത്രകലാ നമ്മുടെ ഉള്ളിലെ ആശയങ്ങള്‍ പുറത്തേക്കു പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള ഒരു കലാരൂപമാണ്. യുകെയിലെ സ്കൂളുകളില്‍ വളരെ ചെറുപ്പത്തിലെ ഈ കലയ്ക്ക് വളരെ മുന്‍ഗണന കൊടുത്ത് പ്രോത്സാഹിപ്പിച്ചു വരുന്നു. അതിനാലാണു യുക്മയും അതീവ പ്രാധാന്യത്തോടെ ഈ മത്സരം നടത്താന്‍ തീരുമാനിച്ചത്. പല അനുഗ്രഹീത അംഗീകൃത മലയാളി കലാകാരന്മാര്‍ യുകെയിലുണ്ട്. അവരുടെ സേവനവും കഴിവും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാനുമാണു മത്സരം സംഘടിപ്പിക്കുന്നത്.

ചിത്രകലാ രചന മത്സരം (12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് വിഷയം (ഠവലാല) അവിടെ വച്ച് നല്‍കുമ്പോള്‍ 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഇഷ്ടമുള്ളതു വരയ്ക്കുകയും ചെയ്യാം). ചിത്രകലാ രചന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഒആ ,2ആ ,6ആ പെന്‍സിലായിരിക്കണം, ണമലൃേ ഇീഹീൌൃ,ടമിേറമൃറ ൂൌമഹശ്യേ യൃൌവെ എന്നിവയും കൊണ്ടുവരണം. പേപ്പര്‍ സംഘാടകര്‍ നല്‍കും. വിവരങ്ങള്‍ക്ക്: മോനിച്ചന്‍ 07506139987.

കൂടാതെ സ്ത്രീകളുടെ കസേരകളി മല്‍സരം, സ്ത്രീകളുടെ ലെമണ്‍ സ്പൂണ്‍ റേയ്സ്, സൌഹൃദ വടംവലി എന്നിവ ഫാമിലി ഫണ്‍ ഡേയുടെ പ്രത്യേകതയാണ്.

ഫസ്റ് റിഗ് ഗ്ളോബല്‍ ട്യൂഷന്‍, അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്,ഏലൂര്‍ കണ്‍സല്‍ട്ടന്‍സി എന്നിവരാണു ഫാമിലി ഫണ്‍ ഡേയുടെ സ്പോണ്‍സര്‍മാര്‍.

സാല്‍ഫോഡിലെ 'ഫാമിലി ഫണ്‍ ഡേ'യിലേക്ക് യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: സുനില്‍ മാത്യു (ആര്‍ട്സ് കോഓഡിനേറ്റര്‍) 07832674818, ഷിജോ വര്‍ഗീസ് (സെക്രട്ടറി) 07852931287, അഡ്വ. സിജു ജോസഫ് (പ്രസിഡന്റ്) 07951453134.

വിലാസം: ട.ഖമാല ജമൃശവെ ഒമഹഹ, ഢശരമൃ ഇഹീലെ ടമഹളീൃറ ങ6 8ഋഖ.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്