• Logo

Allied Publications

Europe
മാതാപിതാക്കള്‍ കുട്ടികള്‍ക്കു സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയാകണം: മാര്‍ പോളി കണ്ണൂക്കാടന്‍
Share
ബര്‍മിംഗ്ഹാം: മാതാപിതാക്കള്‍ കുട്ടികള്‍ക്കു സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയായിരിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.

ബര്‍മിംഗ്ഹാം സ്റെച്ച്ഫോര്‍ഡ് സീറോ മലബാര്‍ സഭ മാസ് സെന്ററിലെ മാര്‍തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

മനസിന്റെ ഭാരങ്ങള്‍ ഇറക്കിവച്ച് യേശുവിന്റെ പക്കലേയ്ക്ക് വരുവാനുള്ള അവസരങ്ങളാണ് തിരുനാള്‍ ആഘോഷങ്ങള്‍. പണവും അധികാരവും അല്ല, മറിച്ച് നല്ല മാതൃകകളാണു കുട്ടികള്‍ക്കു കൊടുക്കേണ്ടതെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

പള്ളിയങ്കണത്തിലെത്തിയ മാര്‍ പോളി കണ്ണൂക്കാടനു ഫാ. ജയ്സണ്‍ കരിപ്പായിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തിരുനാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബര്‍മിംഗ്ഹാം സീറോ മലബാര്‍ സഭ ചാപ്ളെയിന്‍ ഫാ. ജയ്സണ്‍ കരിപ്പായി, ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍, ഫാ. ബിജു, ഫാ. ജോബി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തിരുനാളിനോടനുബന്ധിച്ച് വിവിധ കുടുംബ യൂണിറ്റുകളുടെയും മതബോധന കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ട്രസ്റി ജോബി വിനോദ് റിപ്പോര്‍ട്ടും ഹെഡ്ടീച്ചര്‍ ജിന്‍സ് മതബോധന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രസ്റി ബെന്നി വര്‍ക്കി പെരിയപുറം സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി അംഗം സോജന്‍ നമ്പ്യാപറമ്പില്‍ നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​ഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.