• Logo

Allied Publications

Europe
ബ്രിസ്റോളില്‍ സീറോ മലബാര്‍ യുവജന ദിനം ജൂലൈ 18ന്
Share
ബ്രിസ്റോള്‍: അംഗ ബലവും പ്രവര്‍ത്തന മികവും നിമിത്തം ശ്രദ്ധേയമായ ബ്രിസ്റോളിലെ സീറോ മലബാര്‍ യൂത്ത് ലീഗ് യുവജന ദിനം ആചരിക്കുന്നു. ജൂലൈ 18നു (ശനി) ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്സ് പള്ളിയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ നടക്കുന്ന പരിപാടിയില്‍ ഡോക്കുമെന്ററി പ്രസന്റേഷന്‍, സ്പെഷല്‍ സന്ദേശങ്ങള്‍ തുടങ്ങി നിരവധി വ്യത്യസ്ത ഇനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

രാവിലെ 9.15 നു രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം 9.30 നുള്ള വിശുദ്ധ കുര്‍ബാന യോടുകൂടിയാണ് ദിനാചരണം തുടങ്ങുന്നത്. രജിസ്ട്രേഷന്‍ ഫീസ് ഏഴു പൌണ്ടാണ്.

മുന്നൂറില്‍പരം സീറോ മലബാര്‍ കുടുംബങ്ങള്‍ കുടിയേറിയിട്ടുള്ള ബ്രിസ്റോളിലും ക്ളിഫ്ട്ടന്‍ രൂപതയില്‍പെട്ട മറ്റു പ്രദേശങ്ങളിലും ഉള്ള യുവതീയുവാക്കള്‍ക്ക് ദിശാ ബോധം നല്‍കുവാന്‍ പരിപാടി പ്രയോജനപ്പെടുമെന്ന് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് അഭിപ്രായപ്പെട്ടു. നാളത്തെ തലമുറയുടെ ഗുണകരമായ വളര്‍ച്ചക്കുവേണ്ടി യൂത്ത് ലീഗ് നടത്തുന്ന പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ താത്പര്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷമായി 'ബിബ്ളിയോ 201415' എന്ന പേരില്‍ വിവിധ റൌണ്ടുകളില്‍ നടത്തുന്ന ബൈബിള്‍ സഭാചരിത്ര ക്വിസ് പ്രോഗ്രാമിന്റെ മെഗാ മത്സരം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നടക്കും.

വിവരങ്ങള്‍ക്ക്: ജോജി മാത്യു (യൂത്ത് കോഓര്‍ഡിനേറ്റര്‍) 07588445030, ഡെന്നീസ് (പ്രസിഡന്റ്) 07883931232 എന്നിവരെ ബന്ധപ്പെടണമെന്ന് കൈക്കാരന്മാരായ ജോണ്‍സന്‍ അടപ്പൂര്‍, സിജി വാധ്യാനത് എന്നിവര്‍ അറിയിച്ചു. വെബ് സൈറ്റ് ംംം .്യൃീാമഹമയമൃരവൌൃരവയൃശീഹ.രീാ

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.