ബര്‍മിംഗ്ഹാം: എല്ലാ റീജണുകളിലും കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി ഏവരുടെയും ശ്രദ്ധ യുക്മ നാഷണല്‍ കായിക മേളയിലേക്ക്. യുകെ മലയാളികള്‍ക്കിടയിലെ വേഗത്തിന്റെയും കരുത്തിന്റെയും രാജാക്കന്മാരെ കണ്െടത്താന്‍ ഇനി മൂന്നു നാളുകള്‍കൂടി മാത്രം. ബര്‍മിംഗ്ഹാമിലെ വിന്‍ഡ്ലി ലെഷര്‍ സെന്റര്‍ ഗ്രൌണ്ടില് ജൂലൈ 18നു (ശനി) ആണ് കായികമേള അരങ്ങേറുക.
വിവിധ റീജണുകളില്‍നിന്നും വിജയിച്ച ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന നാഷണല്‍ കായിക മേളക്കുള്ള രജിസ്ട്രേഷന് രാവിലെ 10ന് ആരംഭിക്കും.
സൌത്ത് വെസ്റ് റീജണ്‍, സൌത്ത് ഈസ്റ് റീജണ്‍, മിഡ്ലാന്‍ഡ്സ് റീജണ്‍, ഈസ്റ് ആംഗ്ളിയ റീജണ്‍, നോര്‍ത്ത് വെസ്റ് റീജണ്‍, വെയില്‍സ് റീജണ്‍ എന്നിവിടങ്ങളില്‍ നടന്ന റീജണല്‍ കായിക മേളകളിലെ വന്‍ ജനപങ്കാളിത്തം നാഷണല്‍ കായികമേളയിലെ കടുത്ത മത്സരത്തിനുള്ള സൂചനയാണ്. റീജണല്‍ മത്സരങ്ങള്‍ നടന്ന രീതിയില്‍ത്തന്നെയാണ് നാഷണല്‍ മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്. കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, അഡല്‍ട്ട്സ്, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200, ഓട്ട മത്സരങ്ങളും, ഷോട്ട്പുട്ട്, ലോംഗ് ജംപ് മത്സരങ്ങളും 400 മീറ്റര്‍ റിലേ മത്സരങ്ങളുമാണു പ്രധാനമായും അരങ്ങേറുക. മേളയുടെ പ്രധാന ആകര്‍ഷണമായി വടംവലി മത്സരവും ഉണ്ടായിരിക്കും.
വിജയികളെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്കി ആദരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന അസോസിയേഷനും റീജണിനും എവര്‍ റോളിംഗ് ട്രോഫികള്‍ സമ്മാനിച്ച് ആദരിക്കും. ഏറ്റവും മികച്ച റീജണ്‍ പ്രിന്‍സ് ആല്ബിന് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ യുക്മ മിഡ്ലാന്‍ഡ്സ് റീജണും ചാമ്പ്യന്‍ അസോസിയേഷനായ റിഥം ഹോര്‍ഷം മലയാളി അസോസിയേഷനും കിരീട മോഹത്തോടെ പൂര്‍വാധികം ശക്തിയോടെ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു.
കായികമേള വന്‍വിജയമാക്കുന്നതിനായി ആതിഥേയത്വം വഹിക്കുന്ന മിഡ്ലാന്‍ഡ്സ് റീജണിന്റെ പ്രസിഡന്റ് ജയകുമാര്‍ നായരുടെയും ഋങഅ പ്രസിഡന്റ് എബി നെടുവാമ്പുഴയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കഠിന പ്രയത്നത്തിലാണ്. യുക്മ നാഷണല്‍ കായികമേളക്ക് എല്ലാ വിജയാശംസകളും നേരുന്നതായി നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട് അറിയിച്ചു. മത്സരാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്ക്കുവാന് യുക്മ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ രംഗത്തുണ്ടാവുമെന്നു നാഷണല്‍ സെക്രട്ടറി സജിഷ് ടോം അറിയിച്ചു. മത്സരങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി നാഷണല്‍ ട്രഷറര്‍ ഷാജി തോമസ് അറിയിച്ചു.
മത്സരത്തിന്റെ വിശദ വിവരങ്ങള്‍ക്ക് യുക്മ നാഷണല്‍ ജോ. സെക്രട്ടറിയും സ്പോര്‍ട്സ് മീറ്റ് കോഓര്‍ഡിനേറ്ററുമായ ബിജു പന്നിവേലിയുമായോ മറ്റു ഭാരവാഹികളെയോ ബന്ധപ്പെടുക.
കായിക മേള നടക്കുന്ന വേദിയുടെ വിലാസം: ണ്യിറഹല്യ ഘലശൌൃല ഇലിൃല, ഇഹശളീി ഞീമറ ടൌീി ഇീഹളശലഹറ,ആശൃാശിഴവമാ,ആ73 6ഋആ.
റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്
|