• Logo

Allied Publications

Europe
ഡോക്ടര്‍ക്ക് ഇംഗ്ളീഷ് വശമില്ലാതിരുന്നതുമൂലം രോഗിയുടെ കാല്‍ നഷ്ടമായി
Share
വിയന്ന: ഡോക്ടര്‍ക്ക് ഇംഗ്ളീഷ് വശമില്ലാതിരുന്നതുമൂലം രോഗിയുടെ കാല്‍ നഷ്ടമായി. നിധര്‍ ഓസ്ട്രിയയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. ഓസ്ട്രിയ കാണാനെത്തിയ ആഫ്രിക്കക്കാരനായ യുവാവ് വലിയ മതിലിനു മുകളില്‍ നിന്നും ചാടിയപ്പോള്‍ കാലിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ഉടനെ ആശുപത്രിയിലെത്തിച്ച 16 കാരനായ യുവാവിനോട് ഡോക്ടര്‍, കാലില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് ഉടന്‍ ഓപ്പറേഷന്‍ നടത്തണം. അല്ലെങ്കില്‍ കാല്‍ മുറിച്ചുമാറ്റേണ്ടി വരും എന്നു പറഞ്ഞു. ഇംഗ്ളീഷ് മാത്രം അറിയാമായിരുന്ന യുവാവിനു ഡോക്ടര്‍ ജര്‍മന്‍ ഭാഷയില്‍ പറഞ്ഞപ്പോള്‍ മനസിലായത് കാല്‍ മുറിച്ചുമാറ്റാതെ മറ്റു വഴിയൊന്നുമില്ല എന്നാണ്. ഭയന്ന യുവാവ് തന്റെ കാല്‍ മുറിക്കാന്‍ സമ്മതമല്ല എന്നു വ്യക്തമാക്കി. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞ് ഇംഗ്ളീഷ് അറിയാവുന്ന ഒരു നഴ്സ് വന്നപ്പോഴാണു രോഗിക്കു കാര്യങ്ങള്‍ മനസിലായത്.

പക്ഷേ, അപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ഇതിനിടയില്‍ ഒരാഴ്ചക്കാലം കാലിലെ ഒടിവുമൂലം രക്തയോട്ടം നിലച്ചതിനാല്‍ കാല്‍മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്നു. യുവാവിനു നഷ്ടപരിഹാരമായി 36,000 യൂറോ നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​