• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്ട്സ് ക്ളബ്ബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ്വ്െറ്റ്സ്റ്റാട്ടിലെ ഏര്‍ണ്‍സ്റ്റ് റോയിട്ടര്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സിംഗിള്‍, ഡബിള്‍ എന്നീ വിഭാഗങ്ങളായാണ് മത്സരം നടന്നത്. വാശിയേറിയ മത്സരങ്ങളില്‍ ജൂണിയര്‍ ഡബിള്‍സില്‍ ഡേവിഡ് തൂമുള്ളില്‍ജസ്റിന്‍ കൈലാത്ത് സഖ്യം ഒന്നാം സ്ഥാനവും മെലീസ മണമേല്‍സോഫി കടകത്തലയ്ക്കല്‍ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയര്‍ സിംഗിള്‍സില്‍ മാര്‍ട്ടിന്‍ മണമേല്‍ ഒന്നാം സ്ഥാനവും ജസ്റിന്‍ കൈലാത്ത് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ഗ്രൂപ്പ് ബി സിംഗിള്‍സില്‍ സുനില്‍ ആന്റണി ഒന്നാം സ്ഥാനവും അഭിലാഷ് ജോര്‍ജ് രണ്ടാം സ്ഥാനവും നേടി.

സീനിയര്‍ ഗ്രൂപ്പ് ബി ഡബിള്‍സില്‍ ഒന്നാംസ്ഥാനം മൈക്കിള്‍ പാലക്കാട്ട് ജോണ്‍ മാത്യു സംഖ്യം ഒന്നാം സ്ഥാനവും ജോയി നെല്ലാംകുഴിയില്‍സന്തോഷ് ജോര്‍ജ് സംഖ്യം രണ്ടാം സ്ഥാനവും നേടി.

ഗ്രൂപ്പ് ബി മിക്സഡ് ഡബിള്‍സില്‍ ജെന്‍സി പാലക്കാട്ട് സുനില്‍ ആന്റണി സഖ്യം ഒന്നാം സ്ഥാനവും ആലിസ് ഓടത്തുപറമ്പില്‍മൈക്കിള്‍ ഇല്ലത്ത് സഖ്യം രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് എ സിംഗിള്‍സില്‍ സജിത് പള്ളിവാതുക്കല്‍ ഒന്നാംസ്ഥാനവും മനോജ് തോമസ് പറുമൂട്ടില്‍ രണ്ടാംസ്ഥാനവും നേടി. ഫൈനല്‍ ഡബിള്‍സില്‍ മനോജ് തോമസ് പറുമൂട്ടില്‍സാജന്‍ മണമേല്‍ സഖ്യം ഒന്നാംസ്ഥാനവും സജിത് പള്ളിവാതുക്കല്‍സിജോ മാമ്പള്ളി സഖ്യം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

മൈക്കിള്‍ ഇല്ലത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യമായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് 56 പോയിന്റ് വച്ചുള്ള ചീട്ടുകളി മത്സരം നടത്തി. മത്സരത്തില്‍ മൈക്കിള്‍ പാലക്കാട്, സേവ്യര്‍ പള്ളിവാതുക്കല്‍, ചിന്നമ്മ വേലാടി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും സാജന്‍ മണമേല്‍, ജോയി സെബസ്റ്യന്‍ പുത്തന്‍പറമ്പില്‍, ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് പ്രത്യേക സമ്മാനം നല്‍കി.

ടൂര്‍ണമെന്റിലെ പ്രധാന റഫറിയായിരുന്ന ആന്‍ഡ്രൂസ് ഓടത്ത്പറമ്പിലിനെ കൂടാതെ സുരേന്ദ്ര മേനോന്‍, ജോയിച്ചന്‍ പുത്തന്‍പറമ്പില്‍ എന്നിവരും റഫറിമാരായിരുന്നു.

ടൂര്‍ണമെന്റില്‍ വിജയികളായവര്‍ക്ക് സ്വര്‍ണം, വെള്ളി കപ്പുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം വിജയികള്‍ക്കുള്ള സമ്മാനദാനം സ്പോര്‍ട്സ് ക്ളബ്ബിലെ സീനിയേഴ്സ് വിതരണം ചെയ്തു. ടൂര്‍ണമെന്റിനുശേഷം വിവിധതരം ഇറച്ചികളും സോസേജുകളും പാനീയങ്ങളും ഉള്‍പ്പെടുത്തി ബാര്‍ബിക്യു പാര്‍ട്ടി നടത്തി. പാര്‍ട്ടിക്ക് തോമസ് കളത്തില്‍, ബിജന്‍ കൈലാത്ത്, ജോര്‍ജ് മൈലപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാല്‍പ്പതു വര്‍ഷം പിന്നിട്ട ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ പ്രസിഡന്റ് ജോര്‍ജ് ചൂരപൊയ്കയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ഫീലിപ്പോസ്, ട്രഷറര്‍ സേവ്യര്‍ പള്ളിവാതുക്കല്‍, യൂത്ത് വിഭാഗം എക്സിക്യൂട്ടീവ് സിജോ മാമ്പള്ളി എന്നിവര്‍ വിജയകരമായി നയിക്കുന്നു.

ഈ വര്‍ഷത്തെ ടൂര്‍ണമെന്റിനു വൈസ് പ്രസിഡന്റ് ജോസഫ് ഫീലിപ്പോസ് നേതൃത്വം നല്‍കി. ടൂര്‍ണമെന്റില്‍ പങ്കെടുത്ത മെംബര്‍മാര്‍ക്കും റഫറിമാര്‍ക്കും അതിഥികള്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്