• Logo

Allied Publications

Europe
പിന്നോട്ടെടുത്ത കാറിടിച്ചു രണ്ടര വയസുകാരി ലണ്ടനില്‍ മരിച്ചു
Share
ലണ്ടന്‍: യുകെയിലെ നോട്ടിംഗ് ഹാമില്‍ അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പോയ മലയാളി ദമ്പതികളുടെ രണ്ടര വയസുകാരി അപകടത്തില്‍ മരിച്ചു. കൂത്താട്ടുകുളം പലക്കുഴ പുത്തന്‍പുരയില്‍ സെല്‍ജി ജോമിലി ദമ്പതികളുടെ പുത്രി എവിലിനാണു മരിച്ചത്.

ജോമിലിയെയും കുട്ടികളെയും ധ്യാനം നടക്കുന്ന അരീന തിയറ്ററിനു മുന്നില്‍ ഇറക്കിയ ശേഷം വണ്ടി പാര്‍ക്കു ചെയ്യാന്‍ പിന്നോട്ട് എടുക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വണ്ടിയുടെ പിന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മാഞ്ചസ്ററിനടത്തുള്ള ക്രൂ എന്ന സ്ഥലത്താണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് ജെറിക്, ജെര്‍മില്‍ എന്നീ രണ്ടു കുട്ടികള്‍ കൂടിയുണ്ട്.

മൃതദേഹം നോട്ടിംഗ് ഹാം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ക്രൂവില്‍ സംസ്കരിക്കാനാണു തീരുമാനം.

നാട്ടില്‍നിന്നും ജോസ് കെ. മാണി എംപി, തോമസ് ചാഴികാടന്‍, യൂത്ത് ഫ്രണ്ട്എം പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ് എന്നിവര്‍ വിവരങ്ങള്‍ അറിയുവാന്‍ യുകെയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്