• Logo

Allied Publications

Europe
ലണ്ടന്‍: ബ്രോംമിലി സീറോ മലബാര്‍ മാസ് സെന്ററില്‍ തിരുനാള്‍ ആഘോഷം ജൂലൈ 18ന്
Share
ലണ്ടന്‍ (ബ്രോംമിലി): ബ്രോംമിലി സീറോ മലബാര്‍ മാസ് സെന്ററിന്റെ പ്രഥമ തിരുനാള്‍ ജൂലൈ 18നു (ശനി) വിപുലമായി ആഘോഷിക്കുന്നു.

വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാളിനു മുഖ്യ കാര്‍മികത്വം വഹിക്കുന്നത് തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രനാണ്. മൂന്നാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പിതാവിന്റെ യുകെ, അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനു നാന്ദി കുറിക്കുക ബ്രോംമിലി തിരുനാളോടുകൂടിയാണ്.

ബ്രോംമിലിയില്‍ ജൂലൈ 18നു (ശനി) രാവിലെ 10.30നു മാര്‍ ജോര്‍ജ് രാജേന്ദ്രനു സ്വീകരണം നല്‍കും. 10.35നു പ്രസുദേന്തി വാഴ്ചയും തുടര്‍ന്നു കൊടിയേറ്റോടുകൂടി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

ആഘോഷമായ തിരുനാള്‍ സമൂഹബലിയില്‍ ഫാ. സ്കറിയ കല്ലൂര്‍, ഫാ. ജോസഫ് കറുകയില്‍, ഫാ.സിറിള്‍ എടമന, ഫാ. സാജു മുല്ലശേരി, ഫാ. സിറിയക് പാലക്കുടി തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു ലദീഞ്ഞും തിരുനാള്‍ പ്രദക്ഷിണവും നടക്കും.

യുകെയില്‍ പേരുകേട്ട സ്വിണ്ടന്‍ ടീമിന്റെ ചെണ്ടമേളം തിരുനാളിനോടനുബന്ധിച്ചു നടക്കും. പള്ളി ഹാളില്‍ ഒരുക്കുന്ന സ്നേഹവിരുന്നോടുകൂടി തിരുനാളിനു സമാപനമാകും. തിരുനാള്‍ ദിനത്തില്‍ കഴുന്നെടുക്കാനും അടിമവയ്ക്കുവാനും അവസരം ഉണ്ടായിരിക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സീറോ മലബാര്‍ മാസ് സെന്റര്‍ ബ്രോമിലിയുടെ വെബ് സൈറ്റ് (വു://്യൃീാമഹമയമൃയൃീാഹല്യ.ീൃഴ.ൌസ/ഒീാല/) ഉദ്ഘാടനം മാര്‍ രാജേന്ദ്രന്‍ നിര്‍വഹിക്കും.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മധ്യസ്ഥംവഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബ്രോംമിലി സീറോ മലബാര്‍ സെന്റര്‍ ചാപ്ളെയിന്‍ ഫാ. സാജു പിണക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: സിബി മാത്യു 07412261169, ബിജു ചാക്കോ 07794778252.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ് ചര്‍ച്ച്,പ്ളൈസ്ടോലെയിന്‍, ബ്രോംമിലി, ലണ്ടന്‍ ബി ആര്‍1 2 പി ആര്‍.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.