• Logo

Allied Publications

Europe
സൂറിച്ച് തടാകത്തില്‍ മുങ്ങി മരിച്ച മലയാളിയുടെ മൃതദ്ദേഹം കണ്െടടുത്തു
Share
സൂറിച്ച്: കഴിഞ്ഞ വെള്ളിയാഴ്ച സൂറിച്ച് തടാകത്തില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ബോണി തറപ്പേലിന്റെ മൃതദ്ദേഹം കണ്െടടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച മുങ്ങിമരിച്ച ബോണിയുടെ മൃതദേഹത്തിനായി മുങ്ങല്‍ വിദഗ്ധരും തടാക പോലീസും നടത്തിവന്ന തിരച്ചിലില്‍ കണ്െടത്താനായിരുന്നില്ല.

അപകടം നടന്ന സ്ഥലത്തിനു സമീപത്തായി തന്നെ മൃതദേഹം ഒരു പെഡല്‍ ബോട്ട് യാത്രക്കാരിയാണ് കണ്െടത്തിയത്. സൂറിച്ച് തടാകത്തില്‍ തീരത്തുനിന്നു മുന്നൂറ് മീറ്റര്‍ മാത്രം ദൂരെയാണ് മൃതദ്ദേഹം കണ്െടത്തിയത്. നൂതനമായ സോണാര്‍ ഉപകരണങ്ങള്‍ അടക്കം ഉപയോഗിച്ചു പോലീസും മുങ്ങല്‍വിദഗ്ധരും കൂടി മൂന്നു ദിവസം നടത്തിയ തിരച്ചില്‍ നിഷ്ഫലമായിരുന്നു. തിങ്കളാഴ്ച 2.45 നു മൃതദേഹം തെളിഞ്ഞ വെള്ളത്തിനടിയില്‍ കണ്ട പെഡല്‍ ബോട്ട് യാത്രക്കാരി വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു.

തറപ്പേല്‍ സാബു റാണി ദമ്പതികളുടെ മകന്‍ ആണ് ബോണി സെബാസ്റ്യന്‍ (21)
ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയതായിരുന്നു. രാജഗിരിയില്‍ എംബിഎ വിദ്യാര്‍ഥിയായ ബോണി ഉന്നത വിദ്യാഭ്യാസ പദ്ധതി പ്രകാരം ജര്‍മനിയില്‍ (എക്സ്ചേഞ്ച്) പഠിക്കുകയായിരുന്നു. വെള്ളിയാഴ്ച ബന്ധുവിനോടൊപ്പം സൂറിച്ച് തടാകത്തില്‍ എത്തിയതായിരുന്നു. നാഗരൂര്‍ തങ്കച്ചന്‍ (ഹേഗന്‍സ്ഡോര്‍ഫ്), ജോസ് (ബാസല്‍) ,ബേബിച്ചന്‍ (സൂറിച്ച്), തറപ്പേല്‍ മത്തായിച്ചന്‍ (സൂറിച്ച്), മുരിക്കനാനിക്കല്‍ സൈനമ്മ (സൂറിച്ച്) എന്നിവര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ അടുത്ത ബന്ധുക്കളാണ് .

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ