• Logo

Allied Publications

Europe
വിയന്നയില്‍ വേനല്‍ അവധിക്കാലത്ത് കുട്ടികളുടെ കളിക്കളമൊരുക്കി ഫാ. ജോഷി വെട്ടിക്കാട്ടില്‍
Share
വിയന്ന: വിയന്ന സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വേനല്‍ അവധിക്കാലത്ത് കുട്ടികളുടെ കളിക്കളം ഒരുങ്ങുന്നു. പഠനത്തോടൊപ്പം വിനോദവും അടിസ്ഥാനമാക്കിയാണ് കളിക്കളം ഒരുങ്ങുന്നത്.

ഫാ. ജോഷി വെട്ടിക്കാട്ടില്‍ ഒരുക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വിബിഎസ്) ഈ വര്‍ഷവും സെന്റ് മേരീസ് സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ ജൂലൈ 29, 30, 31, ഓഗസ്റ് തീയതികളിലാണു നടക്കുക.

മൂന്നു മുതല്‍ 18 വരെ പ്രായമുള്ള കൊച്ചു കുട്ടികള്‍ക്കുവേണ്ടി ഒരുക്കുന്ന വിനോദ, വിജ്ഞാന, ബൈബിള്‍ സ്കൂളില്‍, വിയന്നയിലെ കൊച്ചു കൂട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരരായ വൈദികര്‍, പാട്ടും കഥകളും കളികളുമായി അണിനിരക്കും.

സത്യവേദപുസ്തക പഠനത്തില്‍ കുട്ടികള്‍ക്കു കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്ര രചനയിലൂടെയും കഥകളിലൂടെയും ക്ളാസുകളിലൂടെയും ആക്ഷന്‍ സോംഗുകളിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റും നല്‍കുക എന്നതാണു ഉദ്യമത്തിന്റെ ലഷ്യം.

വിയന്ന അതിരൂപത സഹായമെത്രാന്‍ ഫ്രാന്‍സ് ഷാരള്‍ വിബിഎസ് ദിവങ്ങളില്‍ കുട്ടികളുമായി സംസാരിക്കുകയും വളരുന്ന തലമുറയെ വിശ്വാസത്തില്‍ ഉറപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യും എന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

വിയന്നയിലെ കൂട്ടുകാര്‍ക്ക് ഏറെ ഇഷ്ടമുള്ള വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള വൈദികരായ ഫാ. വില്‍സണ്‍ പൂവത്തുമ്മണ്ണില്‍, ഫാ. ജിജോ വാകപ്പറമ്പില്‍, ഫാ. ജോയേല്‍ കോയിക്കര, ഫാ. ഷൈജു പള്ളിച്ചാന്‍കുടിയില്‍, കൊളോണില്‍നിന്നുമുള്ള ബ്രദര്‍ ജസ്റിന്‍ അരിക്കല്‍ എന്നിവര്‍ ക്ളാസുകള്‍ക്കു നേതൃത്വം നല്‍കും.

പങ്കെടുക്കുവാന്‍ താത്ര്യമുള്ളവര്‍ ജൂലൈ 15നു മുമ്പയി രജിസ്റര്‍ ചെയ്യേണ്ടതാണ്.

ധൌൃഹ=വു://ംംം.ലാമശഹാലളീൃാ.രീാ/യൌശഹറലൃ/ളീൃാ/4ൃൌഃഷയസേ7ജമെഎഉ്വഢ1ൂഏ5ളപവു://ംംം.ലാമശഹാലളീൃാ.രീാ/യൌശഹറലൃ/ളീൃാ/4ൃൌഃഷയസേ7ജമെഎഉ്വഢ1ൂഏ5ളധ/ൌൃഹപ

ജൂലൈ 29 മുതല്‍ 31 വരെ തീയതികളില്‍ 9.30 മുതല്‍ 4.30 വരെയും ഓഗസ്റ് ഒന്നിനു (ശനി) 9.30 മുതല്‍ 12.30 വരെയുമായിരിക്കും ക്ളാസുകള്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.