• Logo

Allied Publications

Europe
എയ്ഡ്സ് ബാധിച്ച കുരുന്നുകള്‍ക്കു സഹായഹസ്തവുമായി ബ്രോംലി യൂത്തിന്റെ വണ്‍ഡേ ട്രക്കിംഗ്
Share
ലണ്ടന്‍ (ബ്രോംമ്ലി): ബ്രോംലി സീറോ മലബാര്‍ സെന്റര്‍ ബെറക്കാ യൂത്തിന്റെ നേതൃത്വത്തില്‍ ഹോപ്പ് എച്ച്ഐവി ചാരിറ്റിയുമായി സഹകരിച്ച് ജൂലൈ നാലിനു നടത്തിയ വണ്‍ഡേ ട്രക്കിംഗ് (ഔദ്യോഗിക ദേശീയ ചാരിറ്റിയുടെ ഭാഗമായ കെംസിംഗ് സര്‍ക്കുലര്‍ വോക്ക്) ഇന്നത്തെ യുവ തലമുറയ്ക്കു കനിവിന്റെ കിരണങ്ങള്‍ വറ്റിപോയിട്ടില്ലെന്നു തെളിയിക്കുന്നതായി.

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എയ്ഡ്സ് രോഗവുമായി ജനിക്കുന്ന അനാഥക്കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കുന്നതില്‍ പങ്കുചേരുവാനായി ഹോപ്പ് എച്ച്ഐവി ചാരിറ്റിയോടൊപ്പം ഫണ്ട് സ്വരൂപിക്കുന്നതിനായാണു ബറാക്ക യൂത്ത് വണ്‍ഡേ ട്രക്കിംഗ് നടത്തിയത്.

ഏറെ ശ്രദ്ധേയമായി മാറിയ ചാരിറ്റി ഹൈക്ക് കോഓര്‍ഡിനേറ്റ് ചെയ്തത് സിറിന്‍ സൈമണ്‍, ജയ് ജോസഫ്, ടെസ് ടോം, ജോമി ജോസ് തുടങ്ങിയവരാണ്. ഇവരോടൊപ്പം എല്ലാ സഹായവുമായി ബ്രോംമ്ലിയിലെ മറ്റു യുവജനങ്ങളും കൂടി ഒത്തുചേര്‍ന്നപ്പോള്‍ അതിന്റെ ആവേശം മാതാപിതാക്കളും ഏറ്റെടുക്കുകയായിരുന്നു. എയ്ഡ്സ് ബാധിച്ച കുരുന്നുകളുടെ ലോകത്തിലെ അവരുടെ ഹൃസ്വകാല ജീവിതത്തിലേക്ക് തങ്ങളുടെ സ്നേഹം പകര്‍ന്ന് നല്‍കുവാനും തങ്ങള്‍ സ്വരൂപിച്ച കാരുണ്യ നിധി ഇതിലേക്കൊരു ചെറിയ സഹായമായി നല്‍കാനും ബ്രോംമ്ലിയിലെ യുവജനങ്ങള്‍ പരിശ്രമിക്കുകയായിരുന്നു.

ചാരിറ്റി ഹൈക്കില്‍ യുവാക്കളും മാതാപിതാക്കളുമായി 28 അംഗങ്ങള്‍ പങ്കെടുത്തു. 570 പൌണ്േടാളം ഇതുവരെ ചാരിറ്റി ഫണ്ടിലേക്കു സ്വരൂപിക്കാനായിട്ടുണ്ട്. ഇനിയും ചാരിറ്റിയുമായി സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ വു://ംംം.ഷൌഴെേശ്ശിഴ.രീാ/യലൃമസമവ്യീൌവേ1 എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാം.

വിവരങ്ങള്‍ക്ക്: ജയ് ജോസഫ് 07470401598, സിറിന്‍ സൈമണ്‍ 07424760599.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.