• Logo

Allied Publications

Europe
എല്‍കെസി ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: റാംലെനിന്‍ സഖ്യം ജേതാക്കള്‍
Share
ലണ്ടന്‍: ലെസ്റര്‍ കേരള കമ്യൂണിറ്റിയുടെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് ഓഡ്ബി ബീച്ച് ക്യാമ്പ് കോളജ് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടന്ന എല്‍കെസി ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ റാംലെനിന്‍ സഖ്യം ജേതാക്കളായി. ഫൈനലില്‍ പ്രിന്‍സ് ആഷ്ലി ടീമിനെയാണു പരാജയപ്പെടുത്തിയത്.

എല്‍കെസി പ്രസിഡന്റ് സോണി ജോര്‍ജ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 30ല്‍പരം ടീമുകളാണു ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ജൂബി സിനു, ബിന്‍സ് സാജു, ബിജു ജിനി, രമേശ് മോബിന്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിസ്റുകളുടെ ട്രോഫിയും കാഷ് പ്രെെസും കരസ്ഥമാക്കിയപ്പോള്‍ സെമിയിലെത്തിയവര്‍ക്കുള്ള കാഷ് പ്രൈസും ട്രോഫിയും ജെറിന്‍ ജയ്, ഡോണ്‍ അനി സഖ്യം നേടി.

ഏറ്റവും മികച്ച രീതിയില്‍ ഓള്‍ യുകെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് എല്‍കെസി സ്പോര്‍ട്സ് കമ്മിറ്റി. ജോര്‍ജ് ജോസഫ് കളപ്പുരയ്ക്കല്‍ നേതൃത്വം നല്‍കിയ ടൂര്‍ണമെന്റ് കമ്മിറ്റിയില്‍ രമേശ്, കിരണ്‍, വിജി തുടങ്ങിയവരും ലെസ്ററിലെ ബാഡ്മിന്റണ്‍ പ്രേമികളും ഒന്നു ചേര്‍ന്നു പ്രവര്‍ത്തിച്ചു.

ചടങ്ങില്‍ എല്‍കെസിയുടെ പത്താം വാര്‍ഷികത്തിന്റെ മെഗാഷോയുടെ ധനശേഖരണാര്‍ഥം നടത്തുന്ന റാഫിളിന്റെ വിതരണോദ്്ഘാടനം എഡിസണിനു ആദ്യ കൂപ്പണ്‍ നല്‍കി സോണി ജോര്‍ജ് നിര്‍വഹിച്ചു. ജോ. സെക്രട്ടറി ബിന്‍സി ഷാജു, ട്രഷറര്‍ ബിജു പാപ്പന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് എടത്വ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.