• Logo

Allied Publications

Europe
എട്ടാമത് യുകെ കോടഞ്ചേരി സംഗമം ആഘോഷിച്ചു
Share
ലണ്ടന്‍: എട്ടാമത് കോടഞ്ചേരി യുകെ സംഗമം ബ്രിസ്റോളില്‍ ആഘോഷിച്ചു. ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നടന്ന മൂന്നു ദിവസത്തെ സംഗമത്തില്‍ കോടഞ്ചേരിയില്‍നിന്നു യുകെയിലേക്കു കുടിയേറിയ എല്ലാവരും കുടുംബ സമേതം പങ്കെടുത്തു.

ഫാ. ലുക്ക് മാരപ്പിള്ളില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ രണ്ടാം ദിവസം നടന്ന കലാ, കായിക മത്സരങ്ങള്‍ മുന്‍വര്‍ഷങ്ങളിലെ പോലെ ആകര്‍ഷകമായി. കോടഞ്ചേരിയുടെ തനതു ശൈലിയില്‍ ഭക്ഷണ സജ്ജീകരണങ്ങളും പുതു തലമുറയിലെ കുട്ടികളുടെ കലാ പരിപാടികളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ശനിയാഴ്ച വൈകിട്ടത്തെ ക്യാമ്പ് ഫയര്‍ ആന്‍ഡ് ബര്‍ബിക്യു പരിപാടിയുടെ മുഖ്യാകര്‍ഷണമായിരുന്നു. ഞായറാഴ്ച ഫാ. ലൂക്ക് മാരപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വാര്‍ഷിക ജനറല്‍ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റ് എല്യാസ് നിരവത്ത് മത്തായി അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ സെക്രട്ടറി ബെന്നി വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ജോയ് എബ്രഹാം ഞള്ളിമാക്കല്‍ (പ്രസിഡന്റ്), സോഫി ആന്റോ വിളക്കുന്നേല്‍ (വൈസ് പ്രസിഡന്റ്), സജി വര്‍ക്കി വാമറ്റം (സെക്രട്ടറി), ജിന്‍സി അനില്‍ (ജോ. സെക്രട്ടറി), സുനില്‍ കുന്നത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: ംംം.സീറമിരവല്യൃൃ.രീാ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.