• Logo

Allied Publications

Europe
ഫോക്സ്വാഗന്‍ ഫാക്ടറിയില്‍ ജീവനക്കാരനെ റോബോട്ട് കൊന്നു
Share
ബര്‍ലിന്‍: ഫോക്സ്വാഗന്‍ ഫാക്ടറിയുടെ അസംബ്ളി യൂണിറ്റിലെ റോബോട്ടിന്റെ യന്ത്രക്കൈകള്‍ക്കിടയില്‍പ്പെട്ട് മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു. ലോഹത്തകിടില്‍ ഇദ്ദേഹത്തെ മെഷീന്‍ ചേര്‍ത്ത് അമര്‍ത്തുകയായിരുന്നു.

അസംബ്ളി യൂണിറ്റില്‍ പുതിയ ഇലക്ട്രിക് മോട്ടോറിനായി റോബോട്ടില്‍ മാറ്റങ്ങള്‍ വരുത്താന്‍ എത്തിയതായിരുന്നു ഇരുപത്തൊന്നുകാരന്‍. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജര്‍മനിയിലെ കാസല്‍ റീജണിലെ ബൌനാറ്റാല്‍ ഫോക്സ് വാഗണിന്റെ ഇലക്ട്രോ മോട്ടോര്‍ വര്‍ക്കിലാണ് അപകടം. റോബോട്ടര്‍ പഞ്ചരം ഇല്ലാതെയാണു വര്‍ക്കില്‍ ഫിറ്റ് ചെയ്യാന്‍ കൊണ്ടുവന്നത്. അതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. പുറംകമ്പനിയില്‍നിന്നും ഓര്‍ഡര്‍ ചെയ്തു കൊണ്ടുവന്ന റോബോട്ടര്‍ ഫോക്സ് വാഗന്‍വര്‍ക്കില്‍ സ്ഥാപിക്കാനാണു മരിച്ച യുവാവ് എത്തിയത്. റോബോട്ടിന്റെ പിഴവിനേക്കാള്‍ നിര്‍മാണത്തിലുണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്നു കമ്പനി വക്താവ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ട യുവാവിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെങ്കിലും അയാള്‍ രക്ഷപ്പെട്ടു.

സംഭവം കൊലപാതകം ആണെങ്കിലും ആര്‍ക്കെതിരേ കേസ് എടുക്കണമെന്ന അവ്യക്തതയിലാണു പോലീസ് അധികാരികള്‍.

അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കമ്പനി വിസമ്മതിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ