• Logo

Allied Publications

Europe
റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചു
Share
ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ഷഷ്ഠിപൂര്‍ത്തിയാഘോഷിച്ചു.

ജുലൈ ഒന്നിനു ബര്‍ക്കിന്‍ ഹെഡ് അപ്ടന്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഫാ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ നടന്ന കൃതജ്ഞതാബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഫാ. ഫിലിപ്പ് കുഴിപറമ്പില്‍, ഫാ. ബിജു ആലഞ്ചേരി, ഫാ. റോജര്‍ ക്ളാര്‍ക്ക്, ഫാ. നിക്കോളാസ് കേന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തുടര്‍ന്നു നടന്ന അനുമോദന യോഗം ബര്‍ക്കിന്‍ ഹെഡ് ഗായക സംഘത്തിലെ അംഗങ്ങള്‍ ആലപിച്ച പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ചു. ജേക്കബ് ഫാ. ലോനപ്പന്‍ അരങ്ങാശേരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്നു ഫാ. ഫിലിപ്പ് കുഴിപറമ്പില്‍, ഫാ. ബിജു ആലഞ്ചേരി, ഫാ. റോജര്‍, ഫാ. നിക്കോളാസ് എന്നിവരും വിവിധ മാസ് സെന്ററുകളെ പ്രതിനിധീകരിച്ച് ബിജു ആന്റണി, ടോം, ജെയിംസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. തന്നോടുകാണിച്ച സ്നഹാദരവുകള്‍ക്ക് മറുപടി പ്രസംഗത്തില്‍ ഫാ. ലോനപ്പന്‍ അരങ്ങാശേരി നന്ദി പറഞ്ഞു.

തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജോഷി, ആന്റോ, ബിനു, ഷിബു, പൌലോസ്, റോയി, ഷിന്‍ഷോ എന്നിവര്‍ ചേര്‍ന്ന് കാര്‍ വാങ്ങുന്നതിനുവേണ്ടി സ്വരൂപിച്ച പണം കൈമാറി.

പരിപാടികള്‍ക്കു ജോഷി, ബിനു, ആന്റോ, സാം, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​