• Logo

Allied Publications

Europe
ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് അനുശോചിച്ചു
Share
ഡബ്ളിന്‍: പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനും കെല്‍ട്രോണ്‍ സ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പിന്റെ മുന്‍ സെക്രട്ടറിയും ഡബ്ള്യുഎംസിയുടെ സ്ഥാപക വൈസ് പ്രസിഡന്റുമായിരുന്ന കെ.പി.പി. നമ്പ്യാരുടെ (86) നിര്യാണത്തില്‍ ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് അനുശോചിച്ചു. ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ചെയര്‍മാന്‍ സൈലോ സാമിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രത്യേക യോഗത്തിലാണ് കെ.പി.പി. നമ്പ്യാരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

ഡബ്ള്യുഎംസിയുടെ സ്ഥാപക ചെയര്‍മാനു മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുമായ ടി.എന്‍ ശേഷന്‍ , വൈസ് ചെയര്‍മാന്‍ ബാബു പോള്‍ ഐഎഎസ് എന്നിവരോടൊപ്പം മലയാളികളുടെ ആഗോള സംഘടനയ്ക്ക് അടിത്തറ പാകാന്‍ സഹായിച്ച കെ.പി.പി. നമ്പ്യാരുടെ സേവനങ്ങള്‍ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജന്‍ പ്രമേയത്തില്‍ അനുസ്മരിച്ചു.

1929 ഏപ്രില്‍ 15ന് കല്യാശേരിയില്‍ ചിണ്ടന്‍ നമ്പ്യാരുടെയും മാധവിയമ്മയുടെയും മകനായി ജനിച്ച കെ.പി.പി. നമ്പ്യാര്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് മേഖലയുടെ വളര്‍ച്ചയ്ക്ക് എണ്ണമറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെല്‍ട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 1987ല്‍ കേന്ദ്രസര്‍ക്കാറിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ (ഇപ്പോഴത്തെ ഐടി വകുപ്പ്) സെക്രട്ടറി സ്ഥാനത്തെത്തി. 1989ല്‍ കേന്ദ്രസര്‍വീസില്‍നിന്ന് വിരമിച്ച ഇദ്ദേഹം സര്‍ക്കാരിന്റെ പ്രത്യേക ഉപദേഷ്ടാവായി സേവനം തുടര്‍ന്നു.

1995ല്‍ കണ്ണൂര്‍ പവര്‍ പ്രോജക്ട് ആരംഭിക്കാനുള്ള പദ്ധതി തയാറാക്കിയെങ്കിലും നടക്കാതെപോയി. അതിനുശേഷമാണു ബംഗളുരൂവിലേക്കു താമസം മാറ്റിയത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഒട്ടേറെ ബഹുമതികളും പുരസ്കാരങ്ങളും നമ്പ്യാരെ തേടിയെത്തി.

ഭാര്യ: ഉമാദേവി. മക്കള്‍: സരോജിനി നമ്പ്യാര്‍, പദ്മന്‍ ജി. നമ്പ്യാര്‍, കിരണ്‍ നമ്പ്യാര്‍.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ