• Logo

Allied Publications

Europe
യുക്മ ദേശീയ നിര്‍വാഹകസമിതിയുടെ രണ്ടാമത് യോഗം ചേര്‍ന്നു
Share
ലണ്ടന്‍: യുക്മയുടെ ദേശീയ നിര്‍വാഹകസമിതി യോഗം ജൂണ്‍ 27നു (ശനി) ബര്‍മിംഗ്ഹാമിനടുത്ത് എര്‍ഡിംഗ്ടണില്‍ നടന്നു. രാവിലെ പത്തിനാരംഭിച്ച യോഗം വൈകുന്നേരം 7.30 വരെ നീണ്ടു.

കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നടപ്പു വര്‍ഷത്തെ കാര്യ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുകയും ചെയ്തു. യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടു നടത്താന്‍ തീരുമാനിച്ചു. ഔദ്യോഗിക നിയമാവലികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നു നാഷണല്‍ കമ്മിറ്റി അറിയിച്ചു. വിവിധ റീജണുകളെ പ്രതിനിധീകരിച്ച് റീജണല്‍ പ്രസിഡന്റുമാര്‍ യുക്മ നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. ഇനി നടക്കാനുള്ള പരിപാടികളിന്മേലുള്ള ചര്‍ച്ചകള്‍ നാഷണല്‍ സെക്രട്ടറി സജിഷ് ടോം നേതൃത്വം നല്‍കി. പുതിയ അംഗ അസോസിയേഷനുകള്‍ക്ക് അംഗത്വം നല്‍കാനും റീജണല്‍ കമ്മിറ്റികളെ അതതു സമയങ്ങളില്‍ അറിയിക്കുവാനും തീരുമാനിച്ചു. ശനിയാഴ്ച രാവിലെ തന്നെ യുക്മ നാഷണല്‍ കമ്മിറ്റിക്കു മുമ്പ് യുക്മ നഴ്സസ് ഫോറം കമ്മിറ്റി കുടുകയും ചെയ്തു.

ഡബ്ള്യുഎംസി യോഗത്തില്‍ മാഞ്ചസ്ററില്‍ നാഷണല്‍ കമ്മിറ്റി ജോ. സെക്രട്ടറി ആന്‍സി ജോയ് പങ്കെടുക്കും. നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, സെക്രട്ടറി സജിഷ് ടോം എന്നിവര്‍ ലണ്ടനില്‍ നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കും. യുക്മ നേപ്പാള്‍ ചാരിറ്റിക്കുവേണ്ടി ഡോര്‍സെറ്റ് കേരള കമ്യൂണിറ്റി ശേഖരിച്ച തുക നാഷണല്‍ മീറ്റിംഗില്‍ റീജണല്‍ പ്രസിഡന്റ് കുടിയായ ഡോര്‍സെറ്റ് കേരള കമ്യൂണിറ്റി അംഗം മനോജ് കുമാര്‍ പിള്ള ഡോര്‍സെറ്റ് കമ്യൂണിറ്റി അംഗവും നാഷണല്‍ ട്രഷററുമായ ഷാജി തോമസിന്റെ സാന്നിധ്യത്തില്‍ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിനു നല്‍കി. വൈകുന്നേരത്തോടെ യോഗം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട