• Logo

Allied Publications

Europe
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനു പുറത്തുപോകാന്‍ കാമറോണ്‍ അനുവദിക്കില്ല
Share
ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തതു പ്രകാരം 2017ല്‍ ജനഹിത പരിശോധന നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ ഭാവി തീരുമാനിക്കേണ്ടത് ഈ ഹിതപരിശോധനയാണ്.

എന്നാല്‍, യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തുപോകരുതെന്നു തന്നെയാണ് കാമറോണ്‍ ആഗ്രഹിക്കുന്നതെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. യൂറോവിരുദ്ധ പ്രചാരണം നടത്താന്‍ തന്റെ മന്ത്രിസഭാംഗങ്ങളെ അനുവദിക്കില്ലെന്നും അങ്ങനെ പ്രചാരണത്തിനിറങ്ങണമെന്നുള്ളവര്‍ രാജിവച്ചു പുറത്തുപോകണമെന്നും അല്ലാത്ത പക്ഷം പുറത്താക്കുമെന്നും കാമറോണ്‍ നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.

ബ്രിട്ടനെ യൂണിയനുള്ളില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താനുള്ള വ്യക്തമായ പദ്ധതികള്‍ കാമറോണ്‍ തയാറാക്കിക്കഴിഞ്ഞു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ബ്രിട്ടനു ഹിതകരമായ രീതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഭേദഗതികള്‍ വരുത്തുന്നതിനു യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ പരാജയമായിരുന്നു. എന്നാല്‍, ഒരാവശ്യവും അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പോലും യൂണിയനില്‍ തുടരുകയാണ് ആവശ്യമെന്നും യൂണിയന്‍ വിടുന്നത് രാജ്യത്തിനു വലിയ അപകടമാകുമെന്നുമാണ് കാമറോണിന്റെ വ്യക്തിപരമായ നിലപാട്.

എന്നാല്‍, പാര്‍ട്ടിയിലെ യാഥാസ്ഥിതിക നേതൃത്വത്തെ പേടിച്ച് ഈ നിലപാട് പരസ്യമാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഹിതപരിശോധന നടത്തിയില്ലെങ്കില്‍ വാഗ്ദാന ലംഘനവുമാകും. ഈ സാഹചര്യത്തിലാണ് ഹിതപരിശോധനയില്‍ ജനങ്ങള്‍ യൂറോപ്പിനു അനുകൂലമായി വോട്ടു ചെയ്യാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ കാമറോണ്‍ തേടുന്നത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ ഏതായാലും ഉടമ്പടിയില്‍ മാറ്റമൊന്നും വരാന്‍ പോകുന്നില്ലെന്ന് കാമറോണ്‍ തുറന്നു സമ്മതിച്ചു കഴിഞ്ഞു. ഇതിനു പകരം, നിയമ സാധുതയുള്ള ചില ഉറപ്പുകളാണ് ഇനി യൂറോപ്യന്‍ യൂണിയനില്‍നിന്നു വാങ്ങിയെടുക്കാന്‍ ശ്രമിക്കുക എന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍, ഒരു പോസ്റു ഡേറ്റഡ് ചെക്ക് മാത്രമായിരിക്കും വരാനിരിക്കുന്ന ഹിത പരിശോധന എന്നാണ് യുകെഐപി പോലുള്ള യൂറോവിരുദ്ധ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.