• Logo

Allied Publications

Europe
അംഗവൈകല്യം ബാധിച്ചവര്‍ക്ക് തണലേകി സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നു മലയാളി സംഘടന
Share
കൊച്ചി: സമൂഹത്തിലെ ഭിന്നശേഷിയുള്ളവരെ സഹായിക്കുന്ന പദ്ധതിയുമായി സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് ഒരു സംഘടന. സാമൂഹ്യ, സാംസ്കാരിക സംഘടനയായ കേളി ആണു കേരളസമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് തണലേകാന്‍ മുന്നോട്ടുവന്നത്. എറണാകുളം വെല്‍ഫെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് കേളി വിവിധങ്ങളായ സഹായം നല്‍കി. ഭിന്നശേഷിയുള്ളവരെ കൊണ്ട് നടത്തുന്ന സഹൃദയ സ്പര്‍ശന്‍ മെലഡീസ് എന്ന ഗാനമേള ട്രൂപ്പ് കേളിയുടെ സഹായത്തോടെ കേരളത്തില്‍ തുടക്കം കുറിച്ചു.

ഭിന്നശേഷിയുള്ളവര്‍ മാത്രം സ്റേജില്‍ വരുന്ന കേരളത്തിലെ ആദ്യ ട്രൂപ്പാണ് സഹൃദയ സ്പര്‍ശന്‍. വികലാംഗരായ കലാകാരമാര്‍ക്ക് ഒരു തൊഴിലും ഉപരി സമൂഹത്തില്‍ അംഗീകാരവും ഇതിലൂടെ ഉറപ്പു വരുത്തുന്നു. അംഗവൈകല്യം മൂലം സമൂഹത്തില്‍ പാര്‍ശ്വവത്കരിപ്പെട്ടവര്‍ക്കു തണലേകാന്‍ കേളി തുടങ്ങിയ പുതിയ പദ്ധതിയാണു തണല്‍.

കേളി വികലംഗരായ കലാകാരമാര്‍ക്ക് ഗാനമേള ട്രൂപ്പിലേക്കുവേണ്ട സംഗീ തോപകരണങ്ങളും കൂടാതെ യാത്ര ചെയ്യുവാനുള്ള, വീല്‍ ചെയര്‍ കയറ്റാവുന്ന ബസ് വാങ്ങിയും നല്‍കുന്നതാണ്. ഇതിലേക്കുള്ള ആദ്യഗഡുവായ രണ്ടു ലക്ഷം രൂപ കൈമാറി. 15 ലക്ഷത്തോളം രൂപ പദ്ധതിക്കു വേണ്ടി നല്‍കും. പൊന്നുരുന്നിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ബധിര മൂക മിസ് കേരള വിന്നര്‍ സോഫിയ എം. ജോണ്‍ നിലവിളക്ക് തെളിച്ച് ഉദ്ഘടാനം നിര്‍വഹിച്ചു. ബിഷപ് മാര്‍ തോമസ് ചക്യത്ത്, ബെന്നി ബഹനാന്‍ എംഎല്‍എ, എറണാകുളം ജില്ലാ കളക്ടര്‍, എറണാകുളം വെല്‍ഫെയര്‍ സൊസൈറ്റി സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, കേളി പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. കേളിയെ പ്രതിനിധീകരിച്ച് പിആര്‍ഒ പയസ് പലത്രകടവിലും സോഷ്യല്‍ സര്‍വീസ് കമ്മിറ്റി അംഗം ജോസ് പറയംപിള്ളിലും പങ്കെടുത്തു.

സുമനസുകളായ സ്വിസ് മലയാളികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രോജക്ടിനു നല്ല പിന്തുണയാണു ലഭിക്കുന്നതെന്ന് കേളി പ്രസിഡന്റ് ബാബു കട്ടുപാലവും സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ ബെന്നി പുളിക്കലും അറിയിച്ചു. കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും കാരുണ്യപ്രവര്‍ത്തനത്തിനുവേണ്ടി മാത്രം വിനിയോഗിക്കുന്നു. ഇതിനോടകം ഒന്നര കോടി രൂപയോളം സാമൂഹ്യ സേവനത്തിനുവേണ്ടി കേളി കേരളത്തില്‍ ചെലവഴിച്ചു. സാമൂഹ്യ സേവനത്തിനുപുറമേ സ്വിറ്റ്സര്‍ലന്‍ഡില്‍ മലയാളം ലൈബ്രറിയും മലയാളം ക്ളാസും കേളി നടത്തി വരുന്നു. ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള അവാര്‍ഡും കേളി നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ