ഡബ്ളിന്‍: സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന കുടുംബസംഗമം ലൂക്കനില്‍ നടക്കും.
ജൂണ്‍ 27നു (ശനി) രാവിലെ ഒമ്പതു മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം. കുടുംബ സുഹൃദ് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും നര്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
മെമ്മറി ടെസ്റ്, നൂറു മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ ഓട്ടം. ചിത്രരചന, പെയിന്റിംഗ്, ബലൂണ്‍ പൊട്ടിക്കല്‍, പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്ബോള്‍ മത്സരം, ലെമണ്‍ സ്പൂണ്‍റേസ്, കസേരകളി, വടംവലി എന്നിവ പരിപാടികളുടെ മാറ്റു കൂട്ടും.
ബൌണ്‍സിംഗ് കാസില്‍, ഫേസ് പെയിന്റിംഗ്, സഭാ യുവജനങ്ങളുടെയും ജീസസ് യൂത്ത് അയര്‍ലന്‍ഡിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റാളുകള്, പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള എന്നിവയും കുടുംബസംഗമവേദിയെ വര്‍ണാഭമാക്കും.
ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലി എന്നിവരുടെ നേതൃത്വത്തില്‍ തോമസ് കെ. ജോസഫ് (കോഓര്‍ഡിനേറ്റര്‍) 0879865040, മാര്ട്ടിന് സ്കറിയ പുലിക്കുന്നേല്‍ 0863151380, ജോബി ജോണ്‍ 0863725536, ജോമോന് ജേക്കബ് 0863862369, ബിനു ജോസ് 0877413439, സിന്ധു അഗസ്റ്യന്‍ 0834156148 എന്നിവരടങ്ങുന്ന കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
വിവരങ്ങള്‍ക്ക്: ഫാ. ജോസ് ഭരണിക്കുളങ്ങര 089 974 1568, ഫാ.ആന്റണി ചീരംവേലി 0894538926
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍
|