• Logo

Allied Publications

Europe
ഫോബ്മ ഡബ്ള്യുഎംസിഎ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ലണ്ടന്‍: വോക്കിംഗില്‍ ഫോബ്മ ഡബ്ള്യുഎംസിഎ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 27നു (ശനി) വോക്കിംഗ് അഡല്‍സ്റോണ്‍

ലെഷര്‍ സെന്ററില്‍ നടക്കും. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയതായി വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഫോബ്മയുടെ രണ്ടാമത്തെ ഓള്‍ യുകെ ടൂര്‍ണമെന്റിനും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ആവേശകരമായ പ്രതികരണമാണു ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കൊപ്പം, 18 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ദേശീയ തലത്തില്‍ കാഷ് പ്രൈസോടുകൂടി ഒരു പ്രഫഷണല്‍ ടൂര്‍ണമെന്റ് യുകെയില്‍ ആദ്യമായി സംഘടിപ്പിക്കുന്നു എന്നതാണു ടൂര്‍ണമെന്റിന്റെ പ്രത്യേകത. ചില അവസാന നിമിഷ കാന്‍സലേഷനുകള്‍ കാരണം ഇരു വിഭാഗങ്ങളിലും ഏതാനും ടീമുകള്‍ക്കുകൂടി പങ്കെടുക്കാന്‍ അവസരമുണ്ടാകും. പേരു രജിസ്റര്‍ ചെയ്തിട്ടുള്ള എല്ലാ കളിക്കാരും രാവിലെ ഒമ്പതിനുതന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

അലൈഡ് ഫിനാന്‍സ്, മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടുകൂടിയാണു ഫോബ്മ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

മുതിര്‍ന്നവരുടെ ഡബിള്‍സില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 250 പൌണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 150 പൌണ്ടും സെമിയില്‍ തോല്‍ക്കുന്ന രണ്ടു ടീമുകള്‍ക്കും നൂറു പൌണ്ട് വീതം കാഷ് അവാര്‍ഡും നല്‍കും. കുട്ടികളുടെ സിംഗിള്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു നൂറു പൌണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 75 പൌണ്ടും സെമിയില്‍ തോല്‍ക്കുന്ന രണ്ടു പേര്‍ക്കും 50 പൌണ്ടും സമ്മാനമായി ലഭിക്കും. കൂടാതെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കു ട്രോഫികളും മെഡലുകളും നല്‍കുന്നതാണ്.

സിംഗിള്‍സ് രജിസ്ട്രേഷന്‍ ഫീസ് 10 പൌണ്ടും ഡബിള്‍സ് രജിസ്ട്രേഷന്‍ ഫീസ് ടീമിനു 30 പൌണ്ടും ആയിരിക്കും.

മത്സരത്തെ തുടര്‍ന്നു ചേരുന്ന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരത്തിനെത്തുന്നവര്‍ക്കും കാണികള്‍ക്കും മിതമായ നിരക്കില്‍ സ്റേഡിയത്തിനു സമീപം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമായിരിക്കും.

ടൂര്‍ണമെന്റുകള്‍ നടത്തി പരിചയമുള്ള പ്രഗല്ഭ സംഘാടകനും വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ലോറന്‍സ് സേവ്യറിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. ജോയ് പൌലോസ് (പ്രസിഡന്റ്), ലിയോ ജോര്‍ജ് (സെക്രട്ടറി) എന്നിവരടങ്ങുന്ന നിലവിലെ ഡബ്ള്യുഎംസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ശിളീ.ളീയാമ@ഴാമശഹ.രീാ ജോഷി വര്‍ഗീസ് (07728324877), ലോറന്‍സ് സേവ്യര്‍ 07588844565, സോണി ജോര്‍ജ് 07897927209.

വിലാസം: അററഹലീില ഘലശൌൃല ഇലിൃല, ടരവീീഹ ഘമില, അററഹലീില, ടൌൃൃല്യ ഗഠ15 1ഠഉ.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ