• Logo

Allied Publications

Europe
ബ്രിസ്റോളില്‍ ദുക്റാന തിരുനാളും സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ജൂലൈ 3, 4, 5 തിയതികളില്‍
Share
ബ്രിസ്റോള്‍ : സീറോ മലബാര്‍ പള്ളിയില്‍ ദുക്റാന തിരുനാള്‍ ജൂലൈ മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി. ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. ജൂലൈ നാലിനാണ് സണ്‍ഡേ സ്കൂളിന്റെ വാര്‍ഷികം.

മൂന്നിനു (വെള്ളി) വൈകുന്നേരം ഏഴിനു ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് പള്ളിയില്‍ കൊടിയേറ്റ് നടക്കും. രൂപം വെഞ്ചരിപ്പിനും നോവേനക്കും ശേഷം ഫാ. സിറില്‍ ഇടമന എസ്ഡിബി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു പ്രദക്ഷിണം, ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലിനു (ശനി) ഫില്‍ട്ടന്‍ സെന്റ് തെരേസാസ് പള്ളിയില്‍ ഉച്ചയ്ക്ക് ഒന്നിനു ഫാ. സജി നീണ്ടൂര്‍ എംഎസ്എഫ്എസ് രൂപപ്രതിഷ്ഠയും നൊവേനയും നടത്തും. ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ഫാ. ജസ്റിന്‍ കാരക്കാട്ട് എസ്ഡിബി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിജോ ഇണ്ടിപറമ്പില്‍ സിഎസ്ടി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു നടക്കുന്ന ലദീഞ്ഞിനും തിരുനാള്‍ പ്രദക്ഷിണത്തിനും ഫാ. സക്കറിയാസ് കാഞ്ഞൂപറമ്പില്‍ സിഎസ്എസ്ആര്‍ കാര്‍മികത്വം വഹിക്കും.

വൈകുന്നേരം 4.45നു സൌത്ത് മേട് ഗ്രീന്‍ വെ സെന്ററില്‍ നടക്കുന്ന സണ്‍ഡേ സ്കൂളിന്റെ വാര്‍ഷിക ആഘോഷം ബ്രിസ്റോള്‍ സെന്റ് ബെര്‍നദെറ്റ് കാത്തലിക് സെക്കന്‍ഡറി സ്കൂള്‍ പ്രധാന അധ്യാപിക ബേസിയ മക് ലഫ്ലിന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും സമ്മാന വിതരണവും സ്നേഹവിരുന്നും നടക്കും.

സമാപന ദിവസമായ ജൂലൈ അഞ്ചിനു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിനു ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് പള്ളിയില്‍ ആരാധനയും തുടര്‍ന്നു 2.45നു ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും.

തിരുനാളിലും സണ്‍ഡേ സ്കൂള്‍ വാര്‍ഷികത്തിലും പങ്കെടുത്ത് നമ്മുടെ അമൂല്യമായ വിശ്വാസ പാരമ്പര്യം പ്രഘോഷിക്കാനും കൂട്ടായ്മയില്‍ സന്തോഷത്തോടെ പങ്കുചേരുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റിമാരായ ജോണ്‍സന്‍ അടപ്പൂര്‍, സിജി വാധ്യാനത് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​