• Logo

Allied Publications

Europe
നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്കു സംഭാവന നല്‍കി സാല്‍ഫോഡ് മലയാളി അസോസിയേഷനും
Share
ലണ്ടന്‍: യുക്മയില്‍ പുതിയ അംഗമായ സാല്‍ഫോഡ് മലയാളി അസോസിയേഷന്‍ നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്കു സംഭാവന നല്‍കികൊണ്ട് യുക്മയില്‍ അംഗമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണു യുക്മയില്‍ അംഗത്വം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പിറവിയെടുത്ത് അസോസിയേഷന്‍ യുക്മയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. അസോസിയേഷന്‍ പ്രസിഡന്റ് ജിജി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാന്ത്വന യോഗത്തില്‍ നോര്‍ത്ത് വെസ്റ് റീജണ്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫിനു ചെക്ക് കൈമാറി. ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി ബിജു കരോടന്‍, ട്രഷറര്‍ സോണി മോന്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.

ഇത്രയും ചെറിയ കാലയളവിനുള്ളില്‍ നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയ അസോസിയേഷന്റെ പ്രവര്‍ത്തനമികവിനെ റിജണ്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ് ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.

യുക്മ നോര്‍ത്ത് റീജണിലെ 12 അംഗ അസോസിയേഷനുകളും നേപ്പാള്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കി.

യുക്മ നടത്തിവരുന്ന നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കുന്നതിന്റെ ആവശ്യകതയുമായി നോര്‍ത്ത് വെസ്റ് റീജണ്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കാംപയിനു നല്ല പ്രതികരണമാണ് ഓരോ അസോസിയേഷനും നല്‍കി വന്നത്. റീജണല്‍ പ്രസിഡന്റിനു പുറമേ സെക്രട്ടറി ഷിജോ വര്‍ഗീസ്, ട്രഷറര്‍ ലൈജു മാനുവല്‍,വൈസ് പ്രസിഡന്റ് ജോബ് ജോസഫ്, ജോ. സെക്രട്ടറി ഷാജു ഉതുപ്പ്, ജോ. ട്രഷറര്‍ ജോണി മൈലാടിയില്‍ എന്നിവരുടെ പ്രവര്‍ത്തനം വലുതായിരുന്നു. കൂടാതെ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ദിലീപ് മാത്യുവും റീജണില്‍ നിന്നുള്ള നാഷണല്‍ ജോ. സെക്രട്ടറി ആന്‍സി ജോയി എന്നിവര്‍ നേതൃത്വം നല്‍കി.

ദുരിതാശ്വസ നിധിയിലേക്കു സഹായം ചെയ്ത യുക്മ നോര്‍ത്ത് വെസ്റ് റീജണിലെ എല്ലാവര്‍ക്കും റീജണല്‍ കമ്മിറ്റി പ്രത്യേകം നന്ദി അറിയിക്കുന്നതായി സെക്രട്ടറി ഷിജോ വര്‍ഗീസ് അറിയിച്ചു.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ