• Logo

Allied Publications

Europe
യൂറോപ്പിന്റെ ഐക്യത്തിന് എലിസബത്ത് രാജ്ഞിയുടെ ആഹ്വാനം; ഫലിക്കുമോ ഹാന്‍ഡ് ബാഗ് നയതന്ത്രം?
Share
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ യൂണിയനില്‍നിന്നു പുറത്തുപോകാന്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍, യൂറോപ്പിന്റെ ഐക്യത്തിനായി എലിസബത്ത് രാജ്ഞിയുടെ ആഹ്വാനം.

ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ എലിസബത്ത് രാജ്ഞിയുടെ ബഹുമാനാര്‍ഥം ബര്‍ലിനില്‍ ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്ക് ഒരുക്കിയ അത്താഴവിരുന്നില്‍ സംസാരിക്കവേയാണ് ഐക്യത്തിന്റെ കാഹളം മുഴക്കാന്‍ രാജ്ഞി തയാറായത്. യൂറോപ്പിലെ വിഭാഗീയ പ്രവണതതയുടെ അപകടങ്ങളും അവര്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകളായി തുടരുന്നതു പോലും ബ്രിട്ടനും ജര്‍മനിയും തുടര്‍ന്നും ഒരുമിച്ചു നില്‍ക്കണമെന്നും അവര്‍ പറഞ്ഞു. നേരത്തേ, രാജ്ഞിയെ ഒരു നോക്കുകാണാന്‍ അവര്‍ പോകുന്ന വഴികളിലെല്ലാം നൂറുകണക്കിനു ജര്‍മന്‍കാരാണ് കാത്തുനിന്നത്. ബെല്‍വ്യു പാലസില്‍ ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്ക് നേരിട്ടാണ് അവരെ സ്വീകരിച്ചത്.ചാന്‍സലര്‍ മെര്‍ക്കല്‍, ഭര്‍ത്താവ് ജോവാഹിം സൌവര്‍, പ്രസിഡന്റിന്റെ കൂട്ടുകാരി ഡാനിയേല ഷാഡ്റ്റ്, മന്ത്രിസഭാംഗങ്ങള്‍, ഫോക്സ്വാഗന്‍ കാര്‍ കമ്പനി ചീഫ് മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു വിരുന്നില്‍ പങ്കെടുത്തത്.

ഇതിനിടെ, രാജ്ഞിയുടെ പക്കല്‍ എപ്പോഴുമുള്ള ഹാന്‍ഡ്ബാഗില്‍ എന്താണെന്ന കൌതുകവും ജര്‍മന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തി. പക്ഷേ, ഇതു ചെന്നുചേര്‍ന്നതു കൂടുതല്‍ ഗൌരവമുള്ള ഒരു രാഷ്ട്രീയ വിഷയത്തിലായിരുന്നു. ഹാന്‍ഡ്ബാഗില്‍ കൊള്ളുന്നതിനേക്കാള്‍ വലിയൊരു കാര്യവുമായാണു രാജ്ഞി ബ്രിട്ടനിലെത്തിയിരിക്കുന്നത് എന്ന നിഗമനത്തിലാണ് അത് എത്തിച്ചേര്‍ന്നത്.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ഉടമ്പടി മാറ്റം സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നേരിട്ട് ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ രാജ്ഞിയുടെ സന്ദര്‍ശനവും നടക്കുന്നത് യാദൃച്ഛികമല്ലെന്നാണു വിലയിരുത്തല്‍. ബ്രിട്ടന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും കരുത്തുള്ള നയതന്ത്ര തുറുപ്പു ചീട്ടു തന്നെയാണ് രാജ്ഞി ഇപ്പോഴും. ആ ചീട്ടിറക്കിയാണ് കാമറൂണ്‍ കളിക്കുന്നതെന്നാണു ജര്‍മന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. വൈകുന്നേരം ബര്‍ലിനിലെ സ്പ്രീ നദിയില്‍ ജര്‍മന്‍ നേതാക്കള്‍ക്കൊപ്പം രാജകുടുംബം ഉല്ലാസയാത്രയും നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.