• Logo

Allied Publications

Europe
ശിങ്കാരിമേളത്തോടെ പ്രോസി എക്സോട്ടിക് ഫെസ്റിവലിനു വര്‍ണോജ്വല സമാപനം
Share
വിയന്ന: സംസ്കാരങ്ങള്‍ സമ്മേളിച്ച പതിനഞ്ചാമതു എക്സോട്ടിക് ഫെസ്റിവലിനു ഗംഭീര സമാപനം. രണ്ടു ദിനങ്ങള്‍ നീണ്ടുന്ന പ്രോസി എക്സോട്ടിക് മേളയില്‍ മഴയെപ്പോലും അവഗണിച്ച് ഒഴുകിയെത്തിയ ജനകൂട്ടം, പരിപാടി വിയന്ന നിവാസികള്‍ നെഞ്ചിലേറ്റിയതിനു തെളിവായി. ദിവസം മുഴുവന്‍ നീണ്ടു നിന്ന മേളയില്‍ നിരവധി രാജ്യങ്ങളില്‍നിന്നുള്ളവരും കലാകാരന്മാരും പങ്കെടുത്തു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു അരങ്ങേറിയ കലാപ്രകടനങ്ങള്‍ വേദിയെ വിസ്മയിപ്പിച്ചു.

വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ സംഘടിപ്പിച്ച പരിപാടി ആഫ്രോ ഡ്രംസിന്റെ അകമ്പടിയോടെയാണു തുടക്കമായത്. ജില്ലാ ഭരണകൂടത്തിന്റെ പിന്‍തുണയോടുകൂടി സംഘടിപ്പിച്ച മതസൌഹാര്‍ദ്ദ സമ്മേളനം വിവിധ സംസ്കാരങ്ങളില്‍നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വിയന്നയില്‍ വസിക്കുന്നവര്‍ക്ക് ബോധവത്കരണം കൂടിയായി. എല്ലാ വര്‍ഷത്തെയും പോലെതന്നെ വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന നൃത്തനൃത്യങ്ങള്‍ കാണികള്‍ക്കു കാഴ്ചയുടെ പൂരം ഒരുക്കി.

ബോളിവുഡ് മ്യൂസിക്കും ഡാന്‍സും ഏറെ ശ്രദ്ധേയമായപ്പോള്‍, ക്യൂബ, എത്യോപ്യ, നിക്കരാഗ്വേ, പാരാഗ്വ, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരുടെ കലാപ്രകടനങ്ങള്‍ ഏറെ ആസ്വാദ്യകരമായി. കേരളത്തിന്റെ കലാരൂപമായ ചെണ്ടമേളം പരിപാടിയിലെ സവിശേഷ ഇനമായി. സംഗീത ഓഫ് യുകെയുടെ നേതൃത്വത്തില്‍ നടന്ന ശിങ്കാരിമേളം മലയാളികള്‍ അടക്കമുള്ള കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി. ഇത് ആദ്യമാണു വിയന്നയുടെ ഏതെങ്കിലുമൊരു വീഥിയില്‍ പഞ്ചാരിവാദ്യം മുഴങ്ങുന്നത്. കഥകളി വേഷത്തോടൊപ്പം, ഘോഷയാത്രയായി വേദിയില്‍ പ്രവേശിച്ച വാദ്യമേളക്കാരെ കൈകള്‍ കൊട്ടിയും ആര്‍പ്പുവിളിച്ചുമാണ് കാണികള്‍ വരവേറ്റത്. അതേസമയം തായ് ലന്‍ഡില്‍നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ പരമ്പരാഗത നൃത്തവും കെനിയന്‍ യുവാക്കളുടെ അക്രോബാറ്റ് പ്രകടനവും വേറിട്ടതായി. ഭാരതത്തിന്റെ കലാരൂപങ്ങളായ ഭരതനാട്യം, കുച്ചുപുടി, മോഹിനിയാട്ടം, പഞ്ചാബിന്റെ ബങ്ക്ര നൃത്തവും എക്സോട്ടിക്ക് ഫെസ്റിവലിനു കൂടുതല്‍ മിഴിവേകി.

എക്സോട്ടിക്ക് ഫെസ്റിവലിനോടനുബന്ധിച്ച് പ്രവര്‍ത്തന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്കു പ്രോസി ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷന്‍ നല്‍കി വരുന്ന എക്സലന്‍സ് അവാര്‍ഡ് വിയന്ന യുണിവേഴ്സിറ്റിയിലെ ഗ്ളോബല്‍ ആഫ്രിക്കന്‍ ഡയസ്പോറ സ്റഡീസ് ഗവേഷണ വിഭാഗം തലവന്‍ ആഡംസ് ബോഡോമോയ്ക്കു സമ്മാനിച്ചു. വിയന്ന യൂണിവേഴ്സിറ്റിയുടെ 650 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ട് ഈ സ്ഥാനത്തെത്തിയ അഫ്രിക്കകാരനായ ബോഡോമോയ്ക്കു വിയന്നയിലെ ഗ്രീന്‍ പാര്‍ട്ടിയുടെ പ്രധാന നേതാവും, വിയന്ന സിറ്റി ഡെപ്യുട്ടി മേയറുമായ മരിയ വസിലാകു പുരസ്കാരം നല്‍കി. നൈജീരിയ, ക്യുബ, കെനിയ തുടങ്ങിയ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍, ബംഗ്ളാദേശ് എംബസ്സിയില്‍നിന്നുള്ള കൌണ്‍സിലര്‍, മേയര്‍ തോമസ് ബ്ളിംലിംഗര്‍, മാര്‍ ഈവാനിയോസ് മലങ്കര മിഷന്റെ ഡയറക്ടര്‍ ഫാ. തോമസ് പ്രശോഭ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഫെസ്റിവല്‍ വേദിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഭക്ഷണ പാനീയങ്ങളും കരകൌശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

മേളയില്‍ പങ്കെടുത്ത ഓരോ രാജ്യക്കാരുടെയും പൈതൃക കലകള്‍ക്ക് എക്സോട്ടിക്ക് ഫെസ്റിവല്‍ വേദിയാകുന്നതില്‍ അഭിമാനമുണ്െടന്നും, കാലാവസ്ഥ അനുകൂലമല്ലാത്തത് പോലും അവഗണിച്ചു കുട്ടികള്‍ അടക്കം പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്ക് പ്രോസി ഗ്രൂപ്പ് എം.ഡി പ്രിന്‍സ് പള്ളിക്കുന്നേല്‍ നന്ദി പറഞ്ഞു. തമ്പോല മത്സരത്തിലൂടെ ലഭിച്ച തുക കേരളത്തില്‍ പ്രോസി ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭവനനിര്‍മാണ പദ്ധതിയില്‍ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക്: വു://ംംം.റൃീുയീഃ.രീാ/വെ/73ഷറയ്വൃ93വഷ7ി/അഅആഢറൂമഏചഅമ22ഃതആസമഉഷഹകവ8മ?റഹ=0

വിശദ വിവരങ്ങള്‍ക്ക്: വു://ംംം.ുൃീശെൌുലൃാമൃസല.രീാ/

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ