• Logo

Allied Publications

Europe
വിയന്നയില്‍ 'പ്രേമം' രണ്ടാം വാരത്തിലേക്ക്
Share
വിയന്ന: സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായ മലയാള സിനിമ 'പ്രേമം' വീണ്ടും വിയന്നയില്‍ പ്രദര്‍ശനത്തിന്. വര്‍ധിച്ച ബുക്കിംഗ് കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച രണ്ട് അധിക ഷോകള്‍ നടത്തിയിരുന്നു. എന്നാല്‍, ഇനിയും ചിത്രം കാണാന്‍ അവസരം ആവശ്യപ്പെട്ട് പ്രേക്ഷകര്‍ എത്തിയതിനെത്തുടര്‍ന്ന്് ഈ ആഴ്ച അവസാനം മൂന്നു ഷോകള്‍കൂടി നടത്താന്‍ സംഘാടകന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ വിയന്നയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനം നടക്കുന്ന ആദ്യസിനിമയും ഒപ്പം ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ചിത്രമെന്ന ബഹുമതിയും പ്രേമം കരസ്ഥമാക്കി.

അതേസമയം, ഇറ്റലി, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നുവരെ ഒരു മലയാള സിനിമയുടെ ചരിത്രത്തിലും ലഭിക്കാത്ത കേന്ദ്രങ്ങളാണ് പ്രേമത്തിനു ലഭിച്ചത്. എന്തായാലും ലോക സിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാതെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം എന്ന അവകാശപ്പെട്ട് പ്രദര്‍ശനം ആരംഭിച്ച ചിത്രം സര്‍വകാല കളക്ഷന്‍ റിക്കാര്‍ഡും ഭേദിച്ചു മുന്നേറുകയാണ്. യുറോപ്പില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രം ഇതിനോടകം സ്വന്തമാക്കി.

ജൂണ്‍ 27നു (ശനി) വൈകുന്നേരം ആറിനും 28നു (ഞായര്‍) വൈകുന്നേരം 5.45നും 7.30 നും മൂന്നു പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗാസോമീറ്ററിലുള്ള ഹോളിവുഡ് മെഗാപ്ളെകസില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാവുന്നതാണ്. സിനിമയ്ക്കു വരുന്നവര്‍ക്കു പാര്‍ക്കിംഗ് സൌകര്യം സൌജന്യമായിരിക്കും.

വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ 069911320561.

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ