• Logo

Allied Publications

Europe
ഗ്രീന്‍ലാന്‍ഡ് ട്രാവല്‍സ് തട്ടിപ്പ്; ഇരകളും ഏജന്‍സി ഉടമയുമായുള്ള മീറ്റിംഗ് ജൂണ്‍ 22ന്
Share
ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളില്‍നിന്നും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത വിഷയത്തില്‍ യുക്മ നേതൃത്വം നല്‍കുന്ന സമവായ ശ്രമത്തിനു വന്‍ പ്രതികരണം. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും പരിഹാര ശ്രമങ്ങള്‍ ആരായുവാനും ലക്ഷ്യമിട്ട് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിന്റെ മധ്യസ്ഥതയില്‍ തിങ്കള്‍ വൈകുന്നേരം ആറിന് ഈസ്റ് ഹാമില്‍ യോഗം ചേരുന്നു.

ലണ്ടന്‍ ആസ്ഥാനമാക്കി ഗ്രീന്‍ലാന്‍ഡ് ട്രാവല്‍സ് നടത്തുകയായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശി നോബി എന്ന ഏജന്റ് കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് നല്‍കാമെന്നു വാഗ്ദാനം നല്‍കി ഇരുനൂറിലധികം മലയാളികളില്‍നിന്നും അഡ്വാന്‍സ് പണം കൈപ്പറ്റി തിരിമറി നടത്തി ടിക്കറ്റ് വിതരണം ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇതോടെ അടുത്ത മാസം തുടങ്ങുന്ന സ്കൂള്‍ അവധിക്കാലം നാട്ടില്‍ പോകാന്‍ കാത്തിരുന്ന അനവധി മലയാളികളാണു പെരുവഴിയില്‍ ആയിരിക്കുന്നത്. ടിക്കറ്റ് കിട്ടില്ല എന്നു വ്യക്തമായതോടെ പലരും അവധി റദ്ദാക്കുകയും ചിലര്‍ കൂടിയ നിരക്കില്‍ വേറെ ടിക്കറ്റ് വാങ്ങുകയും ചെയ്തു. വന്‍ സാമ്പത്തിക ബാധ്യതയാണ് ഈ തട്ടിപ്പിനിരയായ മലയാളികള്‍ക്കുണ്ടായിരിക്കുന്നത്.

സാമൂഹിക പ്രതിബന്ധതയുള്ള ഒരു സംഘടന എന്ന നിലയില്‍ മലയാളി നടത്തുന്ന ഒരു സ്ഥാപനത്തെ സംബന്ധിച്ച് വാര്‍ത്ത പ്രചരിപ്പിച്ച് ആളുകളെ ഭയാകുലരാക്കുന്നതിലും ഉപരിയായി പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായുക എന്നതാണ് യുക്മയുടെ ലക്ഷ്യം.

തട്ടിപ്പിനിരയായവര്‍ യുക്മയുമായി ബന്ധപ്പെടുവാന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇതുവരെ നൂറോളം പേരാണ് ഇമെയില്‍ വഴിയും ഫോണ്‍ വഴിയും തങ്ങളുടെ പരാതി അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാവല്‍ ഏജന്‍സി ഉടമ നോബിയുമായി യുക്മ ദേശീയ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, യുക്മയടക്കമുള്ള മറ്റു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക നേതാക്കന്മാരുടെയും സാന്നിധ്യത്തില്‍ പ്രശ്നത്തിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തിങ്കള്‍ വൈകുന്നേരം അറിന് ഈസ്റ് ഹാമില്‍ ഒരു യോഗം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ൌൌസാമവലഹുഹശില@ഴാമശഹ.രീാ

യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഒീലേഹ ഞൌസെശി അൃാ, 386 ഒശഴവ ടൃേലല ചീൃവേ ഋമ ഒമാ, ഘീിറീി ഋ12 6ജഒ.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ