• Logo

Allied Publications

Europe
മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ ഫാദേഴ്സ് ഡേ ആഘോഷങ്ങള്‍ വര്‍ണാഭമായി
Share
മാഞ്ചസ്റര്‍: പിതാക്കന്മാര്‍ക്ക് വിരുന്നൊരുക്കി അവരെ ആദരിക്കാന്‍ മക്കളും ഭാര്യമാരും ഒത്തുചേര്‍ന്നതോടെ മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ ഫാദേഴ്സ് ഡേ ആഘോഷങ്ങള്‍ വര്‍ണാഭമായി.

ബംഗുളു സെന്റ് മാര്‍ട്ടിന്‍സ് പാരിഷ് ഹാളില്‍ നടന്ന ആഘോഷ പരിപാടി ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ലോനപ്പന്‍ അരങ്ങാശേരിയും നാട്ടില്‍നിന്നെത്തിയ പിതാക്കന്‍മാരേയും വേദിയിലേക്ക് ആനയിച്ചതോടെ തുടക്കമായി. പിതാക്കന്മാര്‍ ചേര്‍ന്ന് ഫാ. ലോനപ്പന്‍ അരങ്ങാശേരിയെ തലപ്പാവ് അണിയിച്ചു ആദരിച്ചു. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന മക്കള്‍ അവരുടെ പിതാക്കന്മാരെയും തലപ്പാവുകള്‍ അണിയിച്ചു. തുടര്‍ന്നു കേക്കു മുറിച്ചു സന്തോഷം പങ്കുവച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കളികളും സ്നേഹവിരുന്നും നടന്നു.

റിന്‍സി സജിത്ത് അവതാരകയായിരുന്നു. ഷിജി ജയ്സണ്‍, സ്മിത സാബു, അസിസ ടോമി തുടങ്ങിയവരും അസോസിയേഷന്‍ യൂത്ത് വിംഗും പരിപാടികള്‍ക്കു നേതൃത്വം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ബിന്ദു ആന്റണി, സെക്രട്ടറി നോയല്‍ ജോര്‍ജ് തുടങ്ങിയവര്‍ പരിപാടികള്‍ ക്രമീകരിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ