മാഞ്ചസ്റര്‍: യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ സ്മരണകള്‍ അയവിറക്കി മാഞ്ചസ്ററില് അദ്യ കണ്ണൂര്‍ സംഗമം ജൂണ്‍ 20നു (ശനി) നടന്നു.
രാവിലെ 11 ന് ആരഭിച്ച സംഗമ കൂട്ടായ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി ആളുകളാണ് പങ്കെടുത്തത്. സംഗമ കൂട്ടായ്മയുടെ പ്രധാന കോഓര്‍ഡിനേറ്റര്‍മാരായ ഷിജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ അഡ്വ. സിജു ജോസഫ് സ്വാഗതം പറഞ്ഞു. തുടര്‍ന്നു സംഗമത്തിന്റെ കോര്‍ കമ്മിറ്റിയിലുള്ള 10 പേര് ചേര്‍ന്നു തിരി തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു അഡ്വ. റെന്‍സന്‍ സഖറിയാസ്, ബിന്‍സു ജോണ്‍, ബിജു കൃഷ്ണന്, ജോസഫ് മത്തായി, ജിമ്മി ജോസഫ്, അലക്സ് മാത്യു, സണ്ണി ജോസഫ് എന്നിവര്‍ ആശംസ ആര്‍പ്പിച്ചു സംസാരിച്ചു. സംഗമത്തിനു നന്ദിയറിയിച്ചുകൊണ്ടു സിബി മാത്യു സംസാരിച്ചു.
ഒരു ഫേസ്ബുക്ക് കൂട്ടയ്മയില്‍ ഉടലെടുത്ത ഒരു കോര്‍ കമ്മിറ്റി ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനംകൊണ്ടു യുകെയിലെ മുഴുവന്‍ കണ്ണൂര്‍ മലയാളികളെയും ഒരു കുടക്കീഴില് കോര്‍ത്തിണക്കി അണിനിരത്തുവാന്‍ കഴിഞ്ഞുവെന്നതാണു സംഗമത്തിന്റെ വിജയം.
മാഞ്ചസ്റര്‍ ഫോറം ഹാള്‍ സെന്റര്‍ മലയാളികളെക്കൊണ്ടു നിറഞ്ഞപ്പോള്‍ കണ്ണൂരുകാരുടെ മാനസിക ഐക്യമാണ്ു പ്രതിഫലിച്ചത്. ജാതിയും മതവും രാഷ്ട്രീയവുമില്ലാതെയുള്ള മാനവികതയിലൂന്നിയ ഒരു സാംസ്കാരിക കൂട്ടായ്മയാണു യുകെ മലയാളികള്‍ക്കു മുന്നില്‍ കണ്ണൂരിന്റെ മക്കള്‍ കാഴ്ചവച്ചത്.
കണ്ണൂര്‍ ജില്ലയിലെ പല പ്രാദേശിക സംഗമങ്ങള്‍ നടന്നുവരുന്നുവെങ്കിലും ഈ ജില്ലാ സംഗമത്തെ വിജയിപ്പിക്കുന്നത് ആവശ്യമെന്നുമനസിലാക്കി അവരും ഇതിന്റെ ഭാഗമായതാണ് ഇത്രയും വലിയ ഒരു മഹാസംഗമമായി ഇതു മാറിയത്.15 ഉം 25 ഉം 30 ഉം വര്‍ഷങ്ങള്‍ക്ക് ശേഷം പലരും വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.
പരിപാടിയില്‍ ബോളിവുഡ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മോണോ ആക്ട്,സിംഫണി ഓര്‍ക്കസ്ട്രയുടെ ഗാനമേള, പ്രശസ്ത മജീഷ്യന്‍ ബിനോ ജോസിന്റെ മാജിക് ഷോ, ഇന്തോ ഇംഗ്ളീഷ് ഫ്യൂഷന്‍ ഡ്രം ഷോ തുടങ്ങി വളരെ മനോഹാരിതമായ കലാപരിപാടികളായിരുന്നു സംഗമത്തിനു സംഘാടകര്‍ ഒരുക്കിയത്.
കണ്ണൂര്‍ സംഗമത്തിനുള്ള ലോഗോ മത്സര വിജയിയായ ലോറന്‍സ് ജോസഫ് ചെമ്പേരിയെ ചടങ്ങില്‍ ആദരിച്ചു. സംഗമത്തനോടനുബന്ധിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത 682 പൌണ്ട് നിര്‍ധനരായ കണ്ണൂര്‍ ജില്ലയിലെ മൂന്നു പേര്‍ക്ക് നല്കാന് സംഗമം തീരുമാനിച്ചു. ലക്ഷക്കണക്കിനു രൂപയുടെ ചികിത്സാസഹായം ആവശ്യമുള്ള ഇവരെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ കോര്‍ കമ്മിറ്റി മെംബറായ ഷിജു ചാക്കോയെ (07403435777) ബന്ധപ്പെടുക.
പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഷരീഫ് പുതിയങ്ങാടി, ശിവദാസ് കുമാരന്, ഷിബു ഫെര്‍നാണ്ടസ്, അനീഷ് കുമാര്‍ ചിറ്റാരി,മുഹമ്മദ് യൂസഫ്, ജോണ്‍ മൈലാടിയില്‍, ഷൈജു ആലക്കോട്, സിബി തോമസ്, കിഷോര്‍ പ്രെസ്റന്, അനീഷ് മാത്യു, രൂപേഷ് ജോണ്‍, ലിനേഷ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംഗമത്തിനു നേതൃത്വം നല്കി. അവതാരകനായി എത്തിയ ഹെര്ലിന് ജോസഫിനെ സംഗമം പ്രത്യേകം അഭിനന്ദിച്ചു.
രുചികരമായ കണ്ണൂര്‍ ഭക്ഷണം ഒരുക്കിയ ജയിംസ് ജോസഫ് എടൂരിനും ലൈറ്റും സൌണ്ടും നല്കി പരിപാടികളെ ഭംഗിയാക്കിയ ബിനു നോര്താംപ്ടനും വീഡിയോ ഫോട്ടോ കവറേജ് നല്കിയ സിബി ആന്‍ഡ് ടീമും സംഗമത്തിനു കൊഴുപ്പേകി.
സംഗമത്തിന്റെ മുഖ്യ സ്പോണ്സര്മാരായാ ഫസ്റ് റിംഗ് ഗ്ളോബല്‍ ഓണ്‍ലൈന്‍ ട്യൂഷനും ലൈഫ് ലൈന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും ലൂര്‍ദ് ട്രാവല്‍സും മലയാളം യുകെയും ബീ വണ്‍ യുകെയും സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. അടുത്ത സംഗമം ബര്‍മിംഗ്ഹാമില്‍ നടത്താന്‍ തീരുമാനിച്ചു.
റിപ്പോര്‍ട്ട്: സിജു ജോസഫ്
|