• Logo

Allied Publications

Europe
ഗ്രീക്ക് ബാങ്കുകള്‍ക്ക് ഇസിബി സഹായം വര്‍ധിപ്പിച്ചു
Share
ബര്‍ലിന്‍: ഗ്രീസിലെ ബാങ്കുകള്‍ക്കുള്ള സാമ്പത്തിക പിന്തുണ വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അടിയന്തര യോഗം തീരുമാനിച്ചു. ഗ്രീസ് യൂറോസോണില്‍നിന്നു പുറത്തുപോകുമെന്ന ആശങ്ക കാരണം നിക്ഷേപകര്‍ വ്യാപകമായി ഗ്രീക്ക് ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്ന സാഹചര്യത്തിലാണിത്.

എമര്‍ജന്‍സി ലിക്വിഡിറ്റി അസിസ്റന്‍സില്‍പ്പെടുത്തിയാണ് ഇസിബി ഗ്രീക്ക് ബാങ്കുകള്‍ക്ക് കൂടുതല്‍ പണം കടം നല്‍കാന്‍ പോകുന്നത്. എന്നാല്‍, തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതിനു മുമ്പ് അവസാനമായി തുക വര്‍ധിപ്പിച്ചത്. അന്നത്തെ 1.1 ബില്യന്‍ യൂറോയുടെ വര്‍ധനയിലൂടെ ആകെ സഹായം 84.1 ബില്യനിലെത്തിയിരുന്നു.

നിലവില്‍ ഗ്രീക്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക പിന്തുണ ലഭിക്കുന്നത് ഇസിബിയില്‍നിന്നാണ്. അതേസമയം, ഈയാഴ്ച മാത്രം ഗ്രീക്ക് ബാങ്കുകളില്‍നിന്ന് നിക്ഷേപകര്‍ ആകെ പിന്‍വലിച്ചിരിക്കുന്ന തുക നാലു ബില്യന്‍ യൂറോയോളം വരും.

ഗ്രീക്ക് സര്‍ക്കാരും അന്താരാഷ്ട്ര ക്രെഡിറ്റര്‍മാരും തമ്മില്‍ നടത്തിവരുന്ന ചര്‍ച്ച ഇനിയും ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തിലാണ് നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുന്നത്. ഇങ്ങനെ പോയാല്‍ ഗ്രീസ് യൂറോസോണില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തു പോകുമെന്ന് ഗ്രീക്ക് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം വിലയിരുത്തുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്