• Logo

Allied Publications

Europe
വീസ നിയന്ത്രണം; ബ്രിട്ടനില്‍ നഴ്സുമാരുടെ ക്ഷാമം രൂക്ഷം
Share
ലണ്ടന്‍: ടയര്‍ 2 വീസയില്‍ ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണം കാരണം യുകെയില്‍ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 24,000 നഴ്സുമാരുടെ കുറവാണ് കണക്കാക്കുന്നത്.

കുടിയേറ്റ നിയന്ത്രണം പ്രധാന കാരണമാകുമ്പോള്‍ ചെലവു ചുരുക്കലും നഴ്സിംഗ് വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും പ്രശ്നം സങ്കീര്‍ണമാക്കുന്ന കാരണങ്ങളാണ്.

201415 വര്‍ഷത്തില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വര്‍ധന തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നഴ്സിംഗ് ജോലിക്കായി രാജ്യത്തെത്തിയവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുള്ളത്. 2003 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴായിരം പേരുടെ കുറവാണുള്ളത്. ഇക്കാലയളവില്‍ രാജ്യത്തെത്തുന്ന നഴ്സുമാരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇറ്റലിയില്‍ നിന്നായിരുന്നുവെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

സ്വദേശത്തുനിന്നായാലും വിദേശത്തുനിന്നായാലും നഴ്സിംഗ് കോഴ്സുകള്‍ക്കു ചേരുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവാണ് കാണുന്നത്. ഇതു കാരണം പ്രതിവര്‍ഷം പഠിച്ചിറങ്ങുന്ന നഴ്സുമാരുടെ എണ്ണത്തില്‍ കുറവു വരുന്നു.

മുമ്പ് ബ്രിട്ടനില്‍ കുടിയേറിയ ഒട്ടനവധി ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികളായ നഴ്സുമാര്‍ വേതനവും മറ്റാനുകൂല്യങ്ങളും ജീവിതസൌകര്യവും കൂടുതല്‍ ലഭ്യമാവുന്ന ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയതും നഴ്സുമാരുടെ കുറവിനു മറ്റൊരു കാരണമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ