• Logo

Allied Publications

Europe
പ്രോസി എക്സോട്ടിക് ഫെസ്റിവലില്‍ താളമേള തരംഗം; ചരിത്രമായി യുകെ സംഘത്തിന്റെ ശിങ്കാരി മേളം
Share
വിയന്ന: സാംസ്കാരികവും കലാപരവുമായ കഴിവുകളുടെ വികസനത്തിനു ഊന്നല്‍ നല്‍കി ഇംഗ്ളണ്ടില്‍ രൂപം കൊണ്ട പ്രശസ്ത കലാസംഘം സംഗീത ഓഫ് ദി യുകെയുടെ പ്രകടനം മലയാളികള്‍ അടക്കമുള്ള വിയന്ന നിവാസികള്‍ക്ക് വേറിട്ട അനുഭവമായി.

ഓസ്ട്രിയയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരത്തിലൊരു ശിങ്കാരി മേളം അരങ്ങേറിയത്. ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 15ാമത് എക്സോട്ടിക് മേളയോടനുബന്ധിച്ചാണ് യുകെ സംഘം വിയന്നയിലെത്തിയത്. കലാകാരന്മാരെ ആദരിക്കുന്നതിലും അവസരങ്ങള്‍ ഒരുക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുന്ന മേളയില്‍ വേദി ലഭിച്ചതില്‍ തങ്ങള്‍ ഏറെ സന്തോഷത്തിലാണെന്ന് സംഗീത ഓഫ് ദി യുകെ പ്രതിനിധീകരിച്ച് നജീബ് അര്‍കാഡിയ പറഞ്ഞു.

ജൂണ്‍ 19, 20 തീയതികളില്‍ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ നടന്നുവരുന്ന എക്സോട്ടിക് ഫെസ്റിവലിലെ ശ്രദ്ധേയമായ കലാപ്രകടനങ്ങളില്‍ ഒന്നായിരുന്നു സംഗീത ഓഫ് ദി യുകെയുടെ ശിങ്കാരി മേളം. വിയന്ന മലയാളികള്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു യുകെ സംഘത്തിന്റെ പഞ്ചാരിമേളം. അതുകൊണ്ടുതന്നെ മഴയെപ്പോലും അവഗണിച്ചു പ്രോസി പവിലിയനില്‍ എത്തിയ മലയാളികള്‍ ചെണ്ട മേളത്തൊടൊപ്പം ചുവടുവച്ചു. അതേസമയം റോക്കും പോപ്പും വാഴുന്ന വിയന്നക്കാരെ മലയാളികളുടെ ചെണ്ടമേളം ഏറെ ആകര്‍ഷിച്ചു. സന്ദര്‍ശകരായി എത്തിയവരുടെ കൌതുകത്തിന്റെ നിര്‍വൃതിയിലാണ് സംഗീത ഓഫ് ദി യുകെ വേദി ഒഴിഞ്ഞത്. സംഘം ജൂണ്‍ 20നു മേളയുടെ സമാപന സമ്മേളനത്തില്‍ കലാശകൊട്ടിന് എത്തും.

ആദ്യദിനമായ ജൂണ്‍ 19നു ആഫ്രിക്കന്‍ സംഘത്തിന്റെ നൃത്തവും ഇന്ത്യന്‍ ക്ളാസിക്കല്‍ സിനിമാറ്റിക് ഡാന്‍സും ഓസ്ട്രിയന്‍ കുട്ടികളുടെ പരമ്പരാഗത നൃത്തവും എക്സോട്ടിക് വേദിയെ ശ്രേഷ്ഠമാക്കി. വിവിധ സംസ്കാരങ്ങളില്‍ നിന്നുള്ളവരുടെ ഉദ്ഗ്രഥനത്തിനും മതമൈത്രിക്കും ഊന്നല്‍ നല്‍കി സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളുടെ ഭക്ഷണ പാനീയങ്ങളും കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള വിവിധയിനം കളികളും നടന്നു.

സമാപന ദിവസമായ ജൂണ്‍ 20നു (ശനി) ഇന്ത്യ, ആഫ്രിക്ക, ചൈന, സിറിയ, പോളണ്ട്, നേപ്പാള്‍, പെറു, യുകെ, മെക്സികോ, വെനിന്‍സ്വല, കൊളംബിയ, തായ്ലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സ്റേജ് ഷോയും തായ്ലന്‍ഡില്‍ നിന്നും എത്തുന്ന യുണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ തായ് പരമ്പരാഗതനൃത്തവും എക്സോട്ടിക്ക് വേദിയെ പുളകം കൊള്ളിക്കും. വിയന്ന നഗരത്തിന്റെ പൊതുനിരത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന മേളയില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ പ്രധാന നേതാവും സിറ്റി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറുമായ മരിയ വസിലാകു മുഖ്യാതിഥിയായി എത്തും. രാത്രി പതിനൊന്നോടെ മേളയ്ക്ക് സമാപനമാകും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.