• Logo

Allied Publications

Europe
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുക്മയിലേക്ക്
Share
ലണ്ടന്‍: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുക്മയില്‍ ലയിക്കുന്നു. നിരവധി അസോസിയേഷനുകള്‍ യുക്മയിലേക്കു വരാന്‍ താത്പര്യം പ്രകടിപ്പിച്ചു മുമ്പോട്ടു വന്നതില്‍ ആദ്യ അവസരം കൈവന്നത് സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷനാണ്. യുകെയിലേക്കു കുടിയേറിയ ആതുരസേവകര്‍ തന്നെയാണു സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെയും നട്ടെല്ല്.

2004 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ സംഘടന സംവിധാനമാണു സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റേത്. 70ല്‍ പരം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. മികച്ച പ്രവര്‍ത്തകരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷനെ യുകെ മലയാളികള്‍ക്കിടയിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ വേറിട്ട ശബ്ദമായി മാറി കഴിഞ്ഞു. ആഘോഷങ്ങള്‍ക്കൊപ്പം വളര്‍ന്നുവരുന്ന പുതു തലമുറയെയും അവരുടെ പരിപാടികള്‍ക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണു സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ യുകെ മലയാളികള്‍ക്ക് ഏറെ ഗുണകരമാകുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു യുക്മയുടെ അംഗത്വത്തിലേക്കു മലയാളി സംഘടനകള്‍ വരാന്‍ ആഗ്രഹിക്കുന്നത്.

യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്നു സാല്‍ഫോര്‍ഡ് പ്രസിഡന്റ് ജിജി ഏബ്രഹാം അറിയിച്ചു. യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ കമ്മിറ്റി നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ദിലീപ് മാത്യു, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷനെ യുക്മയിലേക്കു സ്വാഗതം ചെയ്തു.

നോര്‍ത്ത് വെസ്റില്‍നിന്നുള്ള യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയ്, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസയും പിന്തുണയും അറിയിച്ചു. സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുക്മയുടെ നോര്‍ത്ത് വെസ്റിലെ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്തേകുമെന്ന് യുക്മ ദേശിയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവള ക്കാട്ട് അറിയിച്ചു.

നോര്‍ത്ത് വെസ്റില്‍നിന്നുള്ള റീജണ്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ്, വൈസ് പ്രസിഡന്റ് ജോബ് ജോസഫ്, സെക്രട്ടറി ഷിജോ വര്‍ഗീസ്, ജോ. സെക്രട്ടറി ഷാജു ഉതുപ്പ്, ട്രഷറര്‍ ലൈജു മാനുവല്‍, ജോ. ട്രഷറര്‍ ഉപദേശക അംഗം അലക്സ് വര്‍ഗീസ് തുടങ്ങിയവര്‍ യുക്മ നോര്‍ത്ത് വെസ്റ് റീജണിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.