• Logo

Allied Publications

Europe
രാജ്യം പുറത്തേക്ക്: ഗ്രീക്ക് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്
Share
ഏഥന്‍സ്: യൂറോ സോണില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും വേദനാജനകമായി പുറത്തുപോകുന്ന അവസ്ഥയിലാണ് ഗ്രീസ് ഇപ്പോഴുള്ളതെന്ന് ഗ്രീക്ക് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. ഇതാദ്യമായാണ് സെന്‍ട്രല്‍ ബാങ്ക് ഇത്തരമൊരു കടുത്ത മുന്നറിയിപ്പു നല്‍കുന്നത്.

ഗ്രീക്ക് സര്‍ക്കാരും അന്താരാഷ്ട്ര ക്രെഡിറ്റര്‍മാരും തമ്മില്‍ നടത്തിയ ഏറ്റവും ഒടുവിലത്തെ ചര്‍ച്ചയും പരാജയപ്പെടുകയും ധാരണയിലെത്താന്‍ സാധിക്കാത്തതിന് ഇരുകൂട്ടരും പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു ബാങ്കിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഏതു തരത്തില്‍ വേണമെന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. പരമാവധി ഉദാരമായ വ്യവസ്ഥകളാണ് ക്രെഡിറ്റര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും ഇപ്പോള്‍ പന്ത് ഗ്രീസിന്റെ കോര്‍ട്ടിലാണെന്നും ജര്‍മന്‍ ധനമന്ത്രാലയം വിലയിരുത്തിയിരുന്നു. എന്നാല്‍, ക്രെഡിറ്റര്‍മാരില്‍നിന്ന് കൂടുതല്‍ യുക്തിസഹമായ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു ഗ്രീസിന്റെ പ്രതികരണം.

അന്തിമധാരണയാകാതെ സാമ്പത്തിക രക്ഷാ പാക്കേജിന്റെ അടുത്ത ഗഡുവായ 7.2 ബില്യന്‍ യൂറോ ഗ്രീസിനു ലഭിക്കില്ല. ഇതു ലഭിക്കാതെ കടക്കെണിയില്‍നിന്നു കരകയറാമെന്ന നേരിയ പ്രതീക്ഷപോലും വച്ചുപുലര്‍ത്താന്‍ രാജ്യത്തിനു കഴിയില്ലെന്നാണു സെന്‍ട്രല്‍ ബാങ്ക് പറയുന്നത്. ക്രെഡിറ്റര്‍മാരുമായി ധാരണയിലെത്തിയില്ലെങ്കില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും മുന്നറിയിപ്പ്.

ഇതിനിടെ ഗ്രീക്ക് ഓഹരി വിപണിയില്‍ വന്‍ ഇടിവു തുടരുകയാണ്. 3.2 ശതമാനം താഴെയായിരുന്നു ഇന്നലത്തെ ക്ളോസിംഗ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.